Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

എല്ലാം കണ്ടുപിടിച്ചാലുണ്ടല്ലോ... മാധ്യമ പ്രവര്‍ത്തകരുടെ ചെയ്ത്തുകള്‍ പുറത്തെത്തിക്കാന്‍ സിഐഡികള്‍ നാടിന്റെ നാനാ ഭാഗത്തും റോന്തുചുറ്റല്‍ ആരംഭിച്ചുകഴിഞ്ഞു; കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതി എങ്ങുമെത്താന്‍ സാധ്യതയില്ല

11 AUGUST 2020 11:16 AM IST
മലയാളി വാര്‍ത്ത

മാധ്യമപ്രവര്‍ത്തകര്‍ ജാഗരുകരാകുന്നത് നല്ലതാണ്. കാരണം സിപിഎമ്മിന്റെ സിഐഡികള്‍ നാടിന്റെ നാനാ ഭാഗത്തും റോന്തുചുറ്റല്‍ ആരംഭിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിക്കെതിരെ നീങ്ങുന്ന മാധ്യമ പ്രവര്‍ത്തകരുടെ നീക്കങ്ങള്‍ കണ്ടെത്തി സിപിഎം സൈബര്‍ വിംഗിനെ അറിയിക്കുകയാണ് ഇവരുടെ ജോലി. മുഖ്യന്ത്രിയുമായി അടുപ്പം പുലര്‍ത്തുന്ന മാധ്യമ പ്രവര്‍ത്തകരെയും ചാരവൃത്തിക്കായി ഉപയോഗിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍.

ചില പ്രസ് ക്ലബുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ധനസഹായം വകമാറ്റി ചെലവഴിച്ചതിന്റെ വിശദാംശങ്ങളും സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ഏതു വിധേനയും മാധ്യമ പ്രവര്‍ത്തകരെ വരുതിയിലാക്കാനാണ് സഖാക്കളുടെ ശ്രമം.

സാമൂഹ്യമാധ്യമങ്ങളിലൂടെ വനിതകളടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം സൈബര്‍ അണികള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതി എങ്ങുമെത്താന്‍ സാധ്യതയില്ല.

പാര്‍ട്ടി സെക്രട്ടറിയായിരിക്കെ താന്‍ അനുഭവിച്ച മാധ്യമ വിചാരണ മുഖ്യമന്ത്രി എന്ന നിലയിലുള്ള അവസാന വര്‍ഷത്തില്‍ ആവര്‍ത്തിക്കാനാണ് നീക്കമെങ്കില്‍ അതിനെ ചെറുത്തു തോല്‍പ്പിക്കാനാണ് മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ ശ്രമിക്കുന്നത്. അതിനായി ഏതറ്റം വരെയും പോകാന്‍ അദ്ദേഹം തയ്യാറാകും.

തിങ്കളാഴ്ച വൈകിട്ട് പത്ര സമ്മേളനത്തിന് മുഖ്യമന്ത്രി തിരിക്കുംമുമ്പ് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതി എത്തിയെങ്കിലും മാധ്യമ സമ്മേളനത്തില്‍ പാര്‍ട്ടി സഖാക്കളെയും തന്റെ പ്രസ് സെക്രട്ടറിയെയും പൂര്‍ണമായും പിന്തുണക്കാനും അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അധിക്ഷേപത്തെ അദ്ദേഹം സംവാദമാക്കി മാറ്റിയത്. ഇതിനെതിരെ കെയുഡബ്ല്യുജെ നല്‍കിയ പരാതി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അനാരോഗ്യകരമായ സംവാദം നല്ലതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എനിക്കെതിരെ നിരവധി ആക്ഷേപങ്ങളുയര്‍ന്നിട്ടുണ്ട്. എന്നിട്ടും ഞാനാര്‍ക്കെതിരെയും വ്യക്തിപരമായി അധിക്ഷേപം നടത്തിയിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. അതായത് മാധ്യമ പ്രവര്‍ത്തകര്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന വ്യക്തി പരമായ അധിക്ഷേപങ്ങള്‍ സഹിക്കണം എന്നര്‍ത്ഥം.

വ്യക്തിപരമായ അധിക്ഷേപം താനോ തന്റെ ആളുകളോ നടത്തിയിട്ടില്ല എന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. മാധ്യമങ്ങള്‍ക്ക് നിക്ഷിപ്ത താത്പര്യമുണ്ട് എന്നും മുഖ്യമന്ത്രി വിമര്‍ശിക്കുന്നു.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി ജോണിനെതിരെ നടത്തിയ മോശം പരാമര്‍ശങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത സമ്മേളനത്തില്‍ ഉന്നയിച്ചപ്പോള്‍, പരിശോധിക്കുമെന്ന് മാത്രമാണ് മുഖ്യമന്ത്രിയുടെ മറുപടി. ''എന്റെ പ്രസ് സെക്രട്ടറിയും മാധ്യമപ്രവര്‍ത്തകന്‍ തന്നെയാണല്ലോ. അപ്പോള്‍ മാധ്യമപ്രവര്‍ത്തകരായ നിങ്ങള്‍ തന്നെ ആരോഗ്യപരമായി സംവദിച്ച് തീര്‍ക്കുകയാണ് നല്ലത്'', എന്ന് മുഖ്യമന്ത്രി.

സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, അത് വ്യക്ത്യാധിക്ഷേപമാണോ എന്ന് പരിശോധിക്കാമെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചത്.

മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ ശക്തമായ സൈബറാക്രമണമാണ് ഏഷ്യാനെറ്റ് ന്യൂസ് റീജ്യണല്‍ എഡിറ്റര്‍ ആര്‍ അജയഘോഷിനും തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷിനും മനോരമ ന്യൂസിലെ മാധ്യമപ്രവര്‍ത്തക നിഷാ പുരുഷോത്തമനും ജയ്ഹിന്ദ് ടിവിയിലെ മാധ്യമപ്രവര്‍ത്തക പ്രമീളാ ഗോവിന്ദിനുമെതിരെ നടക്കുന്നത്. എന്നാല്‍ ഇത് സൈബറാക്രമണമാണോ സംവാദമാണോ എന്ന് പരിശോധിക്കണമെന്നാണ് മുഖ്യമന്ത്രി ഇപ്പോഴും പറയുന്നത്.

ഇതില്‍ നിഷയെ പോലുള്ള മാധ്യമ പ്രവര്‍ത്തകരുടെ കുടുംബത്തെയാണ് കടന്നാക്രമിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ രാഷ്ട്രീയഭേദമന്യേ നേതാക്കളുടെ പിന്തുണയുണ്ട്. നാല് വര്‍ഷം മുമ്പ് തങ്ങള്‍ അനുഭവിച്ചതൊന്നും യു ഡി എഫ് നേതാക്കള്‍ മറന്നിട്ടില്ല.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (4 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (5 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (5 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (5 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (6 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (6 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (6 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (6 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (6 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (6 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (7 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (8 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (8 hours ago)

Malayali Vartha Recommends