Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

എല്ലാം കരുതലോടെ... കൊറോണ പേടിക്കിടയില്‍ സ്‌കൂള്‍ തുറക്കുമോയെന്ന അഭ്യൂഹങ്ങള്‍ക്കിടെ പത്തുമുതലുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ തുറക്കാന്‍ സാധ്യത; രണ്ട് ഷിഫ്റ്റായി സാമൂഹിക അകലം പാലിച്ചു കൊണ്ടായിരിക്കും ക്ലാസുകള്‍

11 AUGUST 2020 10:11 AM IST
മലയാളി വാര്‍ത്ത

സെപ്റ്റംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും രാജ്യത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ സമയക്രമം നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അതേ സമയം പത്തുമുതലുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ തുറക്കാനാണ് സാധ്യത. രാവിലെ എട്ടിന് ക്ലാസ് തുടങ്ങും എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. രണ്ട് ഷിഫ്റ്റായി സാമൂഹിക അകലം പാലിച്ചു കൊണ്ടായിരിക്കും ക്ലാസുകള്‍ നടത്തുക.

ഇതുവരെ കേന്ദ്രഭരണ പ്രദേശമായ ചണ്ഡീസ്ഗഡ് മാത്രമാണ് കേന്ദ്രത്തോട് സ്‌കൂള്‍ തുറക്കണം എന്ന ആവശ്യം ഉന്നയിച്ചത് എന്നാണ് വാര്‍ത്ത ഏജന്‍സി എഎന്‍ഐ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ട ശ്രീലങ്കയിലെ സ്‌കൂളുകള്‍ തുറന്നു.

തിങ്കളാഴ്ച ഇക്കാര്യങ്ങള്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പാര്‍ളമെന്ററി കമ്മിറ്റിയെ ധരിപ്പിച്ചു. മുന്‍പ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരത വിഭാഗം രാജ്യത്ത് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിവിധ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശങ്ങളിലെയും രക്ഷിതാക്കളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കാന്‍ അതാത് പ്രദേശിക ഭരണകൂടങ്ങള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിരുന്നു.

സ്‌കൂളുകള്‍ തുറക്കാന്‍ പറ്റിയ സമയം ഏതാണ് എന്നത് നിശ്ചയിക്കാന്‍ കൂടിയായിരുന്നു ഈ സര്‍ക്കുലര്‍. മാര്‍ച്ച് മധ്യത്തോടെ കൊവിഡ് ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ സ്‌കൂളുകള്‍ പൂര്‍ണ്ണമായും അടഞ്ഞ് കിടക്കുകയാണ്. അതിന് ശേഷം കൊവിഡുമൂലം ഏര്‍പ്പെടുത്തിയ പല നിയന്ത്രണങ്ങളും കേന്ദ്രം എടുത്ത് കളഞ്ഞെങ്കിലും സ്‌കൂളുകള്‍ക്ക് ഇളവ് നല്‍കിയിട്ടില്ല.

അതേ സമയം കേന്ദ്ര സര്‍ക്കാര്‍ കൊവിഡിന്റെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ സ്‌കൂള്‍ സിലബസ് ഒന്‍പത് മുതല്‍ 12വരെയുള്ള ക്ലാസില്‍ 30 ശതമാനം വെട്ടികുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഒപ്പം ഓണ്‍ലൈന്‍ ക്ലാസുകളെ പരമാവധി പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ സിലബസ് കുറയ്ക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറല്ല. ഇത് വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

സെപ്റ്റംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്ന രീതിയില്‍ തന്നെയാണ് കേരള സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. മാര്‍ച്ചില്‍ സ്‌കൂളുകള്‍ അടച്ചപ്പോള്‍ തന്നെ ഓണം കഴിഞ്ഞ് തുറക്കാമെന്ന ചിന്തയിലായിരുന്നു സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണ് ഇക്കാര്യത്തില്‍ അന്തിമം.

പത്തു മുതലുള്ള സ്‌കൂള്‍ ക്ലാസുകളും കോളേജുകളും ആദ്യം തുറക്കുകയും സ്ഥിതിഗതികള്‍ മനസിലാക്കി മറ്റ് ക്ലാസുകള്‍ തുറക്കുകയും ചെയ്യാം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇത് അതേപടി സംസ്ഥാനസര്‍ക്കാര്‍ അംഗീകരിക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നുണ്ടെങ്കിലും അത് പൂര്‍ണമായി ഫലപ്രദമാണോ എന്ന കാര്യത്തില്‍ സര്‍ക്കാരിന് സംശയമുണ്ട്. രക്ഷിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ തീര്‍ത്തും ആശങ്കാകുലരാണ്. കോവിഡ് കുട്ടികളുടെ ജീവിതം തകര്‍ത്തു എന്ന അഭിപ്രായമാണ് പല രക്ഷകര്‍ത്താക്കള്‍ക്കുമുള്ളത്. എന്നാല്‍ ചില രക്ഷകര്‍ത്താക്കള്‍ പകര്‍ച്ചവ്യാധി ഭയന്ന് കുട്ടികളെ സ്‌കൂളില്‍ അയക്കുന്നതിനോട് വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. കേരളത്തിലെ സ്‌കൂളുകള്‍ നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ്. അവരെ അലട്ടുന്നത്.

ചില സര്‍വകലാശാലകള്‍ പരീക്ഷ നടത്താതെ തന്നെ സര്‍ട്ടിഫിക്കേറ്റ് നല്‍കാനും ആലോചിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ സര്‍വകലാശാലകള്‍ ഇതിന് തയ്യാറായില്ല. മറ്റ് പല സംസ്ഥാനങ്ങളും ഈ പാത പിന്തുടര്‍ന്നിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (4 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (5 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (5 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (5 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (6 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (6 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (6 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (6 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (6 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (6 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (7 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (8 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (8 hours ago)

Malayali Vartha Recommends