ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന് അറിയാതെ കാത്തിരിക്കുന്ന ഒരു കൂട്ടം ജീവികൾ; സകടകാഴ്ചയായി പെട്ടിമുടിയിലെ മിണ്ടാപ്രാണികൾ, ഭക്ഷണം പോലും കഴിക്കാതെ ആ ഇരിപ്പ്

കേരളത്തെ ആകെ നടുക്കിയ പെട്ടിമുടിയില്‍ ദുരന്ത നിവാരണ സേനയും സന്നദ്ധപ്രവര്‍ത്തകരും രാപ്പകല്‍ മണ്ണിനടിയില്‍ പെട്ട് കിടക്കുന്നവരെ കണ്ടെത്താന്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ മണ്ണിനടിയില്‍ പെട്ടവരെ ജീവനോടെ പുറത്തെക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണെങ്കിലും ഇവരുടെ മൃതശരീരത്തിനുവേണ്ടിയുള്ള തിരച്ചില്‍ വ്യാപകമായി തന്നെ തുടരുകയാണ് എന്നതാണ് കാണുവാൻ കഴിയുന്നത്. അവിടെ നടക്കുന്ന പല കാഴ്ചകളും വേദനയോടെയാണ് നാം കണ്ടത്. വേദന ഇരമ്പിയെത്തുന്ന നിമിഷങ്ങൾ. അത്തരത്തിൽ ഒരു കാഴ്ചയാണ് ലോക മനഃസാക്ഷിയെപ്പോലും നടുക്കി സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമാകുന്നത്.
ഒരിക്കലും തിരിച്ചുവരില്ലെന്ന് അറിയാതെ കാത്തിരിക്കുന്ന ഒരു കൂട്ടം ജീവികളുണ്ട് ഇവിടെ, ഈ പെട്ടിമുടിയിൽ. തകര്‍ന്നടിഞ്ഞ ലയങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ മണ്ണില്‍ പൂണ്ട് കിടക്കുന്ന തന്റെ യജമാനന്റെ മുഖം തേടി നടക്കുകയാണ് കുറച്ച് വളര്‍ത്തുനായകള്‍. മണ്ണും കല്ലും വന്നുപതിച്ച് തകര്‍ന്നടിഞ്ഞ ലയങ്ങള്‍ക്കിടയില്‍ ദിവസങ്ങളായി ഓടി നടക്കുകയാണ് ഇവ. ഇപ്പോഴും നിറഞ്ഞ പ്രതീക്ഷയാണ് ഇവരുടെ കണ്ണുകളിൽ കാണുവാൻ കഴിയുന്നത്. ഭക്ഷണവുമായി തന്റെ യജമാനനെത്തുമെന്ന ഭാവം ആ കണ്ണുകളിൽ തങ്ങി നിൽക്കുകയാണ്.
ഒപ്പം ലയങ്ങളുടെ അവശേഷിക്കുന്ന ഭാഗങ്ങളിലും പാറയിടുക്കിലും നടന്ന് മണംപിടിച്ച് മുന്നോട്ടു നീങ്ങുകയാണവ. എന്നാൽ ഇടയക്കൊന്നു നില്‍ക്കും. പിന്നെ അവിടെ തന്നെ ഇരിക്കും. ചുറ്റും പരതുന്ന കണ്ണുകൾ. രാത്രി വൈകി രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ അവസാനിച്ചാലും നായകള്‍ ഇവിടം വിട്ട് പോകാറില്ല എന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. ഇതേതുടർന്ന് ഭക്ഷണം നല്‍കിയാലും ഇവ വാങ്ങാന്‍ കൂട്ടാക്കാറില്ലെന്ന് പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സന്നദ്ധ പ്രവര്‍ത്തരും പറയുന്നത്. നൽകിയ സ്നേഹത്തിന്റെയും കരുതലിന്റെയും ചെറിയ കണിക ആ മനസ്സിൽ അവശേഷിച്ചതിനാൽ തന്നെ ആ കാത്തിരിപ്പ് ഓരോരുത്തരിലും വിങ്ങാലക്കുകയാണ്.
https://www.facebook.com/Malayalivartha


























