ഷട്ടർ വലിക്കുന്ന ശബ്ദം കേട്ട് ഓടിയെത്തിയ കെട്ടിട ഉടമ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; പിടിക്കാൻ എത്തിയ പോലീസ് കള്ളൻ ഒളിച്ചിരിക്കുന്ന സ്ഥലം കണ്ട് അന്തം വിട്ടു; രണ്ടാം ശ്രമവും പാളി പോയ കള്ളൻ ഇപ്പോൾ അറസ്റ്റിൽ; ആദ്യ മോഷണത്തിൽ യന്ത്രത്തിൽ കുടുങ്ങുകയായിരുന്നു; കള്ളനെ പിടിച്ചതോടെ നാട്ടുകാർക്ക് ആശ്വാസം

കൊത്തി കൊത്തി മുറത്തിൽ കയറി കൊത്തുക എന്ന ചൊല്ല് അക്ഷരാർത്തിൽ സംഭവിച്ചിരിക്കുകയാണ് മാവേലിക്കരയിൽ. മോഷ്ട്ടിച്ച് മോഷ്ട്ടിച്ച് കള്ളൻ കെ എസ് എഫ് ഇയിലും എത്തി മോഷ്ടിക്കാൻ. കെ.എസ്.എഫ്.ഇ. കണ്ടിയൂർ ശാഖയുടെ പൂട്ടുതകർത്ത് അകത്തുകയറുകയായിരുന്നു ചെട്ടികുളങ്ങര ഈരേഴവടക്ക് ആതിരഭവനത്തിൽ ഓമനക്കുട്ടൻ എന്ന കള്ളൻ. ഒടുവിൽ മോഷണശ്രമത്തിനിടെ തന്നെ പോലീസിന്റെപിടിയിലാകുകയും ചെയ്തു. ഓമനക്കുട്ടനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. . തിങ്കളാഴ്ച പുലർച്ചേ ഒന്നരയോടെയാണ് മോഷണം കെ എസ് എഫ് ഇയിൽ അരങ്ങേറിയത് . മുന്നിലെ ഷട്ടറിന്റെയും ഗ്രില്ലിന്റെയും ചില്ലുവാതിലിന്റെയും പൂട്ടുതകർത്താണ് കള്ളൻ അകത്തുകടന്നത്. ഷട്ടറുയർത്തുന്ന ശബ്ദംകേട്ട് കെട്ടിടയുടമ കെ.എൽ.ദേവലാൽ വാർഡംഗം കെ. ഗോപനെ വിവരമറിയിക്കുകയായിരുന്നു . ഗോപൻ അറിയിച്ചതനുസരിച്ച് ജൂനിയർ എസ്.ഐ. ജെ.യു. ജിനുവിന്റെ നേതൃത്വത്തിൽ മൂന്നുജീപ്പുകളിലായി പോലീസെത്തുകയും ചെയ്തു. .
പോലീസ് അകത്തുകടന്നപ്പോൾ കള്ളൻ മേശയുടെഅടിയിൽ ഒളിച്ചിരിക്കുകയായിരുന്നു.കമ്പിപ്പാര, ഉളി, ഇരുമ്പുപൈപ്പ്, ചെറിയടോർച്ച് എന്നിവ കള്ളന്റെ കൈയിലുണ്ടായിരുന്നു. സ്കൂട്ടർ സമീപത്തെ വസ്ത്രക്കടയുടെയടുത്ത് ഒളിപ്പിച്ചിരിക്കുകയായിരുന്നു കള്ളൻ. അങ്ങനെ എല്ലാവരും കൂടെ ചേർന്ന് കള്ളനെ പൊക്കി. ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിയിലാണ് ഉള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയിരുന്നു . നേരത്തെ പാർട്ടികളിൽ അംഗമായിരുന്നു ഇയാൾ. എന്നാൽ നിലവിൽ പാർട്ടിയുമായി ബന്ധമില്ലെന്ന് സി.പി.എം. മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനൻ അറിയിക്കുകയുണ്ടായി . കഴിഞ്ഞ ഡിസംബറിൽ പാർട്ടിക്കമ്മിറ്റികളിൽ ആരോപണമുയർന്നതിനെത്തുടർന്ന് ജനുവരിയിൽ അംഗത്വത്തിൽനിന്ന് ഒഴിവാക്കുകയായിരുന്നു ചെയ്തത്. മുൻപും ഇയാൾ മോഷണ മോഷണശ്രമം നടത്തിയിരുന്നു.
2019 ജനുവരിഒന്നിന് പുലർച്ചേ സമീപവാസിയുടെ വീട്ടിൽ മോഷണത്തിന് ഓമനക്കുട്ടൻ ശ്രമിച്ചിരുന്നു. ഇതിനായി യന്ത്രമുപയോഗിച്ച് തെങ്ങിൽക്കയറുകയായിരുന്നു. ആ സമയം ഓമനക്കുട്ടന്റെ കാൽ യന്ത്രത്തിൽകുടുങ്ങുകയും ചെയ്തിരുന്നു. തൂങ്ങിക്കിടന്ന ഇയാളെ നാട്ടുകാരാണ് താഴെയിറക്കിയത്. മോഷണശ്രമത്തിന് മാവേലിക്കര പോലീസ് കേസെടുക്കുകയുംചെയ്തു. സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയായിരിക്കുമ്പോഴായിരുന്നു ഈ സംഭവം നടന്നത് . യന്ത്രത്തിന്റെ കാര്യക്ഷമത പരിശോധിക്കാൻ കയറിയെന്നായിരുന്നു ഇയാൾ അപ്പോൾ ഉയർത്തിയ വാദം.ഏതായാലൂം കള്ളനെ നാട്ടുകാർ കയ്യോടെ തന്നെ പിടികൂടി.
https://www.facebook.com/Malayalivartha


























