Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

'ഫ്ലൈറ്റ് ഇറങ്ങുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് എന്തോ പന്തികേട് തോന്നി., കാരണം ഇത്രേം വർഷത്തിനിടയിൽ ഇത്‌പോലൊരു ലാൻഡിംഗ് കണ്ടിട്ടില്ല. ഞങ്ങൾ പരസ്പരം അത് പറയുന്നതിനിടക്ക് പ്രതിഭ മുന്നോട്ട് ഓടി നോക്കുന്നത് കണ്ടു…എന്താണെന്നറിയില്ല മനസിൽ ഭയം നിറഞ്ഞു....' അപകടം നേരില്‍ കണ്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് ജീവനക്കാരി സിനി സിനില്‍

11 AUGUST 2020 11:17 AM IST
മലയാളി വാര്‍ത്ത

ലോകത്തിന്റെ തേങ്ങലായി മാറിയ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന അപകടത്തില്‍ നിന്നും കേരളം ജനത ഇതുവരെ മുക്തി നേടിയിട്ടില്ല. അപകടത്തിന് പിന്നാലെ നേരനുഭവങ്ങൾ ഏറെ പുറത്തേക്ക് വന്നിരുന്നു, ഭാഗ്യനിര്ഭാഗ്യങ്ങളുടെ കഥകൾ. എന്നാലിതാ അപകടം നേരില്‍ കണ്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് ജീവനക്കാരി സിനി സിനില്‍. തന്റെ ഫേസ്ബുക്കിലൂടെയാണ് സിനി തന്റെ അനുഭവം പങ്കുവെച്ചത്. ഇത്രയും വര്‍ഷത്തിനിടയില്‍ ഇതുപോലൊരു ലാന്‍ഡിംഗ് കണ്ടിട്ടില്ലെന്നും മനസ്സ് മരവിച്ചു പകച്ച് നിന്ന നിമിഷങ്ങളാണെന്നും അവര്‍ കുറിക്കുകയുണ്ടായി. ആ നിമിഷം മിന്നിമറഞ്ഞത് മംഗലാപുരം അപകടമാണെന്നും സിനി കുറിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ;

വൈകീട്ട് 7 മണിക്ക് പോവേണ്ട ഡെൽഹി ഫ്ലൈറ്റിന്റെ BMA ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഞാൻ പുറത്തെക്ക് തന്നെയായിരുന്നു നോക്കിക്കൊണ്ടിരുന്നത്. കാരണം അത്രയും ശക്തമായി മഴ പെയ്ത് കൊണ്ടിരിക്കുകയായിരുന്നു. കൂടെ നല്ല കാറ്റും… Counter close ചെയ്ത് കഴിഞ്ഞപ്പോൾ bag എല്ലാം Tally ആക്കി Print എടുത്തു കൊണ്ടിരിക്കുമ്പോൾ ആണ് flydubai Counter തുടങ്ങി എന്ന് പറയുന്നത്. അതിന്റെ BMA കൂടെ നോക്കാൻ രാജീവ് സാർ പറഞ്ഞപോൾ ചാർജ് തീരാറായ Phone ചാർജിലിട്ട് നോക്കുമ്പോൾ അപ്പോൾ ഇറങ്ങേണ്ട 1X 1344 dubai flight ചെയ്യാൻ റെഡിയായി PPE ഒക്കെ ഇട്ട് സുമേഷും baggage Section നോക്കാൻ പ്രതിഭയും റൺവേയിലേക്ക് തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു. ഇരുപത് മിനിറ്റോളം land ചെയ്യാനാവാതെ flight മുകളിൽ ഉണ്ടായിരുന്നു. എന്റെ പുറകെ പ്രതിഭയും വന്നു.

ഞങ്ങൾ റാമ്പിലേക്ക് നോക്കി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.. അപ്പോഴാണ് express വന്നിറങ്ങുന്നത് കണ്ടത്. flight ഇറങ്ങുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് എന്തോ പന്തികേട് തോന്നി., കാരണം ഇത്രേം വർഷത്തിനിടയിൽ ഇത്‌പോലൊരു landing കണ്ടിട്ടില്ല. ഞങ്ങൾ പരസ്പരം അത് പറയുന്നതിനിടക്ക് പ്രതിഭ മുന്നോട്ട് ഓടി നോക്കുന്നത് കണ്ടു…എന്താണെന്നറിയില്ല മനസിൽ ഭയം നിറഞ്ഞു. അപ്പോഴേക്കും സുമേഷ് PpE ഓടെ ഓടി വന്നിരുന്നു. അവനാണ് ആ flight ചെയ്യേണ്ടത്. അരുൺ സാറും ഓടി വരുന്നുണ്ടായിരുന്നു. കൂടാതെ express coordinator, staff, loaders എന്നിങ്ങനെ 8-10 പേര് ഓടി വന്നു.. പിന്നൊന്നും നോക്കിയില്ല ഞങ്ങൾ എല്ലാവരും ആ മഴയിൽ ഓടി fire force ഓഫീസിൽ ചെന്നു. കാരണം അവർക്ക് പെട്ടെന്ന് information കിട്ടുമല്ലോ ..അതിനിടക്ക് ഒരു fire engine runway ൽ കൂടെ പാഞ്ഞ് പോകുന്നതും തിരികെ വന്ന് പോക്കറ്റ് റോഡിൽ കയറി പോകുന്നതും കണ്ടു. fire ലെ staff ATC യിൽ നിന്ന് ഒരു വിവരവും കിട്ടുന്നില്ല എന്ന് പറയുന്നുണ്ടായിരുന്നു. മഴ അപ്പോഴും പെയ്തു കൊണ്ടിരിക്കുന്നു. പെട്ടെന്ന് ഒരു CISF Staff നെയും കൊണ്ട് ഒരു വണ്ടി Speedil പോകുന്നത് കണ്ടു. ഒരു fire staff ഓടി വന്ന് അവരുടെ Safty equipment ധരിക്കുന്നതിനിടയിൽ പറഞ്ഞ വാക്കുകൾ കേട്ട് ഒരു നിമിഷം സ്തംഭിച്ചു പിന്നെ പ്രതിഭയെ കെട്ടിപ്പിടിച്ചു കരയാനെ കഴിഞ്ഞുള്ളു.
” ഫ്ലൈററ് താഴേക്ക് പോയി”

ഈ വാക്കുകൾ കേൾക്കുന്നത് വരെ flight ന് എന്തോ പറ്റിയിട്ടുണ്ടെന്ന് മനസിലായെങ്കിലും അത് ചിലപ്പോൾ റൺവെയിൽ നിന്ന് ചെറുതായി തെന്നിയതോ മറ്റോ ആവാനാണ് സാധ്യത എന്നും മനസിനെ പറഞ്ഞ് സ്വയം സമാധാനിച്ചിരുന്നു. പക്ഷേ ഈ വാക്കുകൾ എല്ലാ പ്രതീക്ഷകളെയും അവസാനിപ്പിക്കുന്നതായിരുന്നു. മനസ്സ് മരവിച്ചു പകച്ച് നിന്ന നിമിഷങ്ങൾ … മനസിലൂടെ മംഗലാപുരം അപകടം മിന്നിമറയുന്നുണ്ടായിരുന്നു. ഫ്ലൈറ്റ് താഴേക്ക് പോയാൽ പിന്നെ നോക്കെണ്ടെന്ന് എല്ലാവർക്കും അറിയാം. കാരണം മാംഗ്ലൂർ പോലെ ഇതുമൊരു Table Top എയർപോർട്ട് ആണല്ലോ .. താഴേക്ക് പോയാൽ പിന്നെ flight അഗ്നിഗോളമാകുമെന്ന് ഉറപ്പാണ്..അതാണല്ലോ മംഗലാപുരം അപകടം നമുക്ക് കാണിച്ച് തന്നത്…

വിറങ്ങലിച്ച് നിൽക്കുന്ന ഞങ്ങൾക്ക് മുന്നിലേക്ക് അതോററിയുടെ രണ്ട് വണ്ടി കൾ വന്ന് നിന്നു. ഓടി അതിൽ കയറുമ്പോൾ കൊറോണയോ Social distancing ഒന്നും മനസിൽ പോലും ഇല്ലായിരുന്നു. ഞങ്ങൾ എല്ലാവരെയും കയറ്റി രണ്ട് കി.മീ ഓടി അവിടെ എത്തുമ്പോൾ കണ്ട കാഴ്ച്ച ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. രണ്ട് കഷ്ണങ്ങളായി കിടക്കുന്ന flight. Nose ഉം Tail ഉം ഒഴിച്ച് നടുഭാഗം ഇല്ലെന്ന് തന്നെ പറയാം. കുറച്ച് CISF കുറച്ച് fire & അതോറിറ്റി Staff ഒഴിച് ബാക്കി എല്ലാം നല്ലവരായ നാട്ടുകാർ. അവർ കിട്ടുന്ന വണ്ടിയിൽ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് വിടുന്നു. അതിൽ ഓട്ടോ പോലും ഉണ്ട്. പ്രകൃതിയിലെങ്ങും fuel ന്റെ രൂക്ഷ ഗന്ധം .. ആമ്പുലൻസുകൾ എത്തിക്കൊണ്ടിരിക്കുന്നു. Structure കുറവായ കാരണം കുറെ പേരെ നിലത്ത് കിടത്തിയിരുന്നു. മരവിച്ച് നിന്ന ഞങ്ങളോട് നാട്ടുകാരിലൊരാൾ നിലത്ത് ഇരുത്തിയ സ്ത്രീകളെ നോക്കാൻ പറഞ്ഞു. അവരുടെ അടുത്ത് പോയി ഒന്നുമില്ല പേടിക്കണ്ട എന്ന് ആശ്വസിപ്പിക്കുമ്പോഴും എന്റെ മോള് എന്റെ ഭർത്താവ് എന്ന് ആ ചേച്ചി പറഞ്ഞ് കൊണ്ടിരുന്നു. എന്റെ മോൾ അതിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പറയുന്ന വേറൊരു ചേച്ചി … മനസിൽ നിന്നു മായില്ല ഓരോ രംഗങ്ങളും…

പൈലറ്റിനെ പുറത്തെടുക്കണമെങ്കിൽ കോക്പിറ്റ് പൊട്ടിക്കണം, uniform കണ്ടത് കൊണ്ടാവണo രക്ഷപ്രവർത്തകർ ഞങ്ങളുടെ അടുത്ത് വന്ന് കട്ടർ കൊടുക്കാൻ പറയുന്നു.. fire staff ന്റെ അടുത്ത് ഓടി ഇത് പറഞ്ഞു. അതിനിടയിൽ fuel ലീക്കേജ് ഉണ്ട് എന്നും എല്ലാവരും ഫോൺ off ചെയ്യാനും അറിയിപ്പ്. കനത്ത മഴ… ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന അരുൺ സാർ ഫ്ലൈറ്റിന്റെ ഉള്ളിലേക്ക് കയറി പലരെയും രക്ഷിക്കുന്നുണ്ടായിരുന്നു…. അപ്പോഴേക്കും കേരള ഫയർഫോഴ്സ്, Police, Collector എല്ലാവരും എത്തിയിരുന്നു….

എയർപോർട്ടിലെ ജീവനക്കാർ എത്തുന്ന മുന്നെ കൊറോണയെ പോലും ഓർക്കാതെ രക്ഷാപ്രവർത്തനം തുടങ്ങിയ കൊണ്ടോട്ടിയിലെ നാട്ടുകാരെ നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല….ഇത് വിദേശത്ത് നിന്ന് വരുന്ന ഫ്ലൈറ്റ് ആണ് എന്നും കുറച്ച്പേര് എങ്കിലുംകോവിഡ് – 19 പോസിറ്റീവ് ആകുമെന്നും അറിഞ്ഞിട്ടും മടിച്ചു നിൽക്കാതെ രക്ഷാപ്രവർത്തനം ചെയ്യുന്നവർ ,പിന്നെ fuel ലീക്ക് ആണെന്നും ചെറിയൊരു Spark ഉണ്ടായാൽ എല്ലാം പൊട്ടിത്തെറിക്കാൻ സാധ്യത ഉണ്ടെന്നും അറിഞ്ഞിട്ടും രക്ഷാപ്രവർത്തനം നടത്തി എല്ലാവരെയും പുറത്ത് എത്തിച്ചവരാണ് CISF ഉം നാട്ടുകാരും… വലിയൊരു ദുരന്തത്തിനു സാക്ഷിയാവേണ്ടി വന്ന , കണ്ണും മനസും മരവിച്ച് നിന്നു പോയ നിമിഷങ്ങൾ.. 2010 മെയ് 22 ന് പത്ത് വർഷങ്ങൾക്കിപ്പുറം ആഗസ്റ്റ് 7 ന് ഒരു കറുത്ത ദിനം കൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. വീണ്ടും ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത കരിദിനങ്ങൾ…

മരണസംഖ്യ ഇത്രത്തോളമെങ്കിലും കുറഞ്ഞത് Captain ന്റെ മികവുകൊണ്ട് തന്നെയാണ്…വിമാനം ഒരു അഗ്നിഗോളമാകാതെ കാത്ത് സ്വയം മരണത്തിലേക്ക് നടന്നുകയറിയ ക്യാപ്റ്റൻ ദീപക് വസന്ത് സാത്തേ സർ , അഖിലേഷ് സർ … ഞങ്ങൾ ഓരോരുത്തരുടെയും മനസ്സിൽ എന്നും നിങ്ങൾ മായാതെ ഒരു നോവായി നിൽക്കും ….പ്രണാമം

– സിനി സനിൽ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (4 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (5 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (5 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (5 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (6 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (6 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (6 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (6 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (6 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (6 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (7 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (8 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (8 hours ago)

Malayali Vartha Recommends