ലഹരിക്ക് അടിമയായ യുവാവിന് ഇഷ്ടം നാട്ടുകാരനായ മൂസക്കോയയുടെ വീടിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കാൻ... ജയിലിലായതോടെ പണി പാളി... കോവിഡ് ഇളവില്‍ ജയിലില്‍ നിന്നിറങ്ങിയ പ്രതി കാണിച്ച് കൂട്ടിയത് മറ്റൊന്ന്... അമ്പരന്ന് നാട്ടുകാർ
കോഴിക്കോടാണ് നാട്ടുകാരെ ഞെട്ടിച്ച വാർത്ത വരുന്നത്. കൊവിഡ് കാലത്ത് അനുവദിച്ച ഇളവില്‍ ജയിലില്‍ നിന്നിറങ്ങിയ കുറ്റവാളിയുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്.
മൂഴിക്കല്‍ ചെരിച്ചില്‍ മീത്തല്‍ അക്ഷയ്യുടെ ആക്രമണത്തിലാണ് അയല്‍വാസിയായ ചെരിച്ചില്‍ മീത്തല്‍ മൂസക്കോയ, ഭാര്യ ആമിന, മരുമകള്‍ റുസ്ന എന്നിവര്‍ക്ക് പരിക്കേറ്റത്. ഇവരെ ഗവ. ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചു വര്‍ഷമായി ഈ കുടുംബത്തിനെതിരെ ആക്രമണം പതിവാണെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
മൂസക്കോയയുടെ പരാതിയില്‍ അക്ഷയ്ക്കെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും ഇയാള്‍ ഒളിവിലാണെന്ന് ചോവായൂര്‍ സി.ഐ പറഞ്ഞു. ലഹരിക്ക് അടിമയായ അക്ഷയ് റെയില്‍വേ ഗേറ്റ്കീപ്പറെ അടിച്ച് പരിക്കേല്‍പ്പിച്ചതടക്കമുള്ള കേസുകളില്‍ പ്രതിയാണ്. മൂസക്കോയയുടെ വീടിന്റെ ചില്ലുകള്‍ എറിഞ്ഞുതകര്ക്കുന്നതും ഇയാളുടെ പതിവാണ്.
അക്ഷയ്ക്കെതിരേ മൂസക്കോയ മുന്‍പ് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അക്ഷയ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതിന്റെ പ്രതികാരമെന്നോണമാണ് അക്രമണമെന്നാണ് പറയുന്നത്. പരാതി നല്‍കിയവരെ ജയിലില്‍ നിന്നിറങ്ങി അക്രമിക്കുക എന്നത് ഇയാളുടെ പതിവാണെന്നും വീട്ടുകാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha