Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തിന്റെ കരടിനെതിരെ പ്രതിഷേധം അലയടിക്കുന്നു; രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രതിഷേധവുമായി കെ സുധാകരന്‍ എം പി ; ‌ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചു

11 AUGUST 2020 01:49 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനത്തിന്റെ കരടിനെതിരെ പ്രതിഷേധം അലയടിക്കുന്നതിനിടെ വിമർശനവുമായി കെ സുധാകരന്‍ എം പി. കണ്ണൂര്‍ പാര്‍ലമെന്റ് അംഗം കെ സുധാകരന്‍ ഇതുസംബന്ധിച്ച്‌ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തയക്കുകയുണ്ടായി . വയനാട് എം പി കൂടിയായ കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി ഈ കരട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രംഗത്തു വരികയും ചെയ്തു . ഇതിന് പിന്നാലെയാണ് അണികൾ രംഗത്ത് വന്നിരിക്കുന്നത്. സമീപ കാലത്തൊന്നും ഒരു കേന്ദ്ര വിജ്ഞാപനത്തിന്റെ കരടിനെതിരെ ഇത്ര വലിയ പ്രതിഷേധം ഉണ്ടായിട്ടില്ല എന്ന കാര്യം ശ്രദ്ധേയം . വന്‍കിട പദ്ധതികള്‍ക്ക് പരിസ്ഥിതി ആഘാത പഠനം ഒഴിവാക്കുന്ന വിജ്ഞാപനം മാര്‍ച്ച്‌ 23നാണു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്ത് ഇറക്കിയത്.

പുതിയ വിജ്ഞാപനത്തിൽ പറയുന്ന പ്രധാന കാര്യങ്ങൾ ഇതാണ്; പരിസ്ഥിതി ആഘാത പഠനങ്ങള്‍ വേണ്ടാത്ത നിര്‍മിതികള്‍, വ്യവസായങ്ങള്‍ നിരവധി. സമീപ വീടുകള്‍ക്കും പരിസ്ഥിതിയ്ക്കും വലിയ ആഘാതം ഉണ്ടാക്കുന്ന പാറ പൊട്ടിക്കല്‍ മുതല്‍ ഇളവുകള്‍ ആരംഭിക്കുന്നു . 5 ഏക്കറില്‍ താഴെയുള്ള പാറ പൊട്ടിക്കലിന് ഇനി പരിസ്ഥിതി പഠനം ആവശ്യമില്ല. മോദി സര്‍ക്കാര്‍ സ്വകാര്യ മേഖലയ്ക്ക് തുറന്ന് നല്കിയ കല്‍ക്കരി ഖനനം, 70 മീറ്റര്‍ വരെയുള്ള ഹൈവേകള്‍, ചെറു വിമാനത്താവളത്തിന്റെ അത്ര തന്നെ വലിപ്പം വരെ വരുന്ന ഒന്നര ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണം ഉള്ള നിര്‍മിതികള്‍, പ്രതിദിനം പതിനായിരം ലിറ്റര്‍ വരെ നാടന്‍ മദ്യം ഉല്പാദിപ്പിക്കുന്ന യൂണിറ്റുകള്‍, തുറമുഖങ്ങള്‍ക്കുള്ള മണ്ണ് നീക്കല്‍ തുടങ്ങിയവയ്ക്ക് ഇനി ഒരു പരിസ്ഥിതി പഠനവും ആവശ്യമില്ലെന്നു കരട് വിജ്ഞാപനം പറയുന്നു.

മുപ്പതിനായിരം ടണ്‍ പരിധി വരുന്ന ലോഹ സംസ്‌കരണ യൂണിറ്റിന് പഠനം വേണമെന്നത് മാറ്റി, ഒരു ലക്ഷം സംസ്‌കരണ പരിധി ഉള്ള യൂണിറ്റുകള്‍ക്ക് മാത്രം പഠനം നടത്തിയാല്‍ മതിയെന്നാക്കിയിരിക്കുന്നു . താപ വൈദുതി നിലയങ്ങളുടെ അനുമതി ലഭിക്കാനുള്ള പരിസ്ഥിതി ചട്ടങ്ങള്‍ ലഘൂകരിക്കുകയും ചെയ്തു . പൊതു ജനഅഭിപ്രായം തേടുന്ന എല്ലാ ചട്ടങ്ങളുടെയും അന്ത:സത്ത നശിപ്പിക്കാന്‍, വിജ്ഞാപനം തയാറാക്കിയ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരിക്കുന്നു.

വ്യവ്യസായ പദ്ധതികളുടെ പേരില്‍ സ്വന്തം കിടപ്പാടങ്ങള്‍ നഷ്ടപ്പെട്ടാലും നിയമ പോരാട്ടം നടത്താന്‍ കഴിയില്ല. കൃഷിയിടങ്ങള്‍ പോലും ഏറ്റെടുത്തു വ്യവസായ നിര്‍മിതികള്‍ക്കായി കൈ മാറാന്‍ സര്‍ക്കാരിന് കഴിയും എന്ന സ്ഥിതിയാണ് .വിജ്ഞാപനത്തിനെതിരെ വലിയ പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളടക്കം ഉയരുന്നത് . നിയമം അല്ല കരട് മാത്രമാണ് എന്ന് പറഞ്ഞു പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എത്തിയിട്ടുമുണ്ട്.

സി പി എം, സി പി ഐ, കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം സര്‍ക്കാരിനെ അറിയിച്ചു . ചലച്ചിത്ര താരങ്ങളും സാഹിത്യപ്രവര്‍ത്തകരും ചിന്തകരും പരിസ്ഥിതി രക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. പ്രളയം, വരള്‍ച്ച, ഭൂകമ്ബം തുടങ്ങി വലിയ പ്രകൃതി ക്ഷോഭങ്ങള്‍ നേരിട്ട് കാണുന്ന യുവ ജനതയും രാഷ്ട്രീയ ഭേദമന്യേ ഡ്രാഫ്റ്റിനെതിരെ കൈകോര്‍ത്തു നില്‍ക്കുകയാണ്.

പ്രകൃതി ചൂഷണം വ്യാപകമായി ആരംഭിച്ച 80 കളില്‍ പൊതു ജന പ്രതിഷേധത്തിനൊടുവില്‍ 1984ലാണ് കേന്ദ്ര സര്‍ക്കാര്‍ സമഗ്ര പരിസ്ഥിതി സംരക്ഷണ നിയമം കൊണ്ട് വന്നത്. നിയമം കൃത്യമായി നടപ്പിലാക്കുവെന്ന് പൊതു ജനങ്ങള്‍ക്ക് പരിശോധിക്കാന്‍ 1994ല്‍ കൊണ്ട് വന്നതാണ് പരിസ്ഥിതി ആഘാത പഠനം. ഓരോ വ്യവസായം ആരംഭിക്കുമ്ബോഴും അത് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ നേരിട്ട് ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരമായിരുന്നു ലഭിച്ചത്. 26 വര്‍ഷമായി നിലനില്‍ക്കുന്ന ഈ ചട്ടങ്ങളില്‍ വെള്ളം ചേര്‍ക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്ന് സി പി എം ആരോപിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (4 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (5 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (5 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (5 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (6 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (6 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (6 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (6 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (6 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (6 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (7 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (8 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (8 hours ago)

Malayali Vartha Recommends