ഇന്ന് രാത്രി പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 3 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യത

ഇന്ന് രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 3 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശം .മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം etc) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.
കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ചുങ്കം കരുവേലി പാടശേഖരത്തില്‍ മടവീണുണ്ടായ വെള്ളപ്പൊക്കത്തില്‍ സെന്റ് പോള്‍സ് സിഎസ്‌ഐ ചര്‍ച്ച് തകര്‍ന്നു വീണു. 151 വര്‍ഷം പഴക്കമുള്ള പള്ളിയാണ് തകര്‍ന്നുവീണത്. ഇന്ന് പുലര്‍ച്ചെയാണ് പള്ളി തകര്‍ന്നുവീണത്. രണ്ട് പാടശേഖരങ്ങള്‍ക്ക് നടവില്‍ സ്ഥിതി ചെയ്യുന്ന പള്ളിയിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു.
https://www.facebook.com/Malayalivartha


























