കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രാജ്യത്ത് കുറക്കാനായത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രാജ്യത്ത് കുറക്കാനായത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേട്ടമാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കണ്ടെയിന്മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. രോഗബാധ ഏറെയുള്ള 10 സംസ്ഥാനങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സുപ്രധാനമാണെന്നും മോദി പറഞ്ഞു. കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പത്തു സംസ്ഥാനങ്ങളിലെ രോഗം നിയന്ത്രിച്ചാല്‍ കോവിഡിനെ മറികടക്കാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ 80 ശതമാനവും ഈ പത്ത് സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ രോഗമുള്ളവരുടെ എണ്ണം ഇന്ത്യയില്‍ കുറവാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, തെലങ്കാന, പഞ്ചാബ്, തമിഴ്നാട്, ബംഗാള്‍, കര്‍ണാടക എന്നീ പത്തു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായായിരുന്നു അവലോകന യോഗം നടന്നത്.
https://www.facebook.com/Malayalivartha