Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

ക്ഷേ​ത്ര​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​നം അ​നു​വ​ദി​ക്കാ​ന്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ചു. ചിങ്ങം ഒന്ന് മുതൽ ഇളവ് അനുവദിക്കാനാണ് തീരുമാനം

11 AUGUST 2020 05:40 PM IST
മലയാളി വാര്‍ത്ത

ക്ഷേ​ത്ര​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​നം അ​നു​വ​ദി​ക്കാ​ന്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ചു. ചിങ്ങം ഒന്ന് മുതൽ ഇളവ് അനുവദിക്കാനാണ് തീരുമാനം.

ചൊവ്വാഴ്ച ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും ഭക്തരെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുക. ഒരുസമയം 5 പേർക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം. 10 വയസിന് താഴെയുള്ളവരെയും 65 വയസിന് മുകളിലുമുള്ളവരെയും പ്രവേശിപ്പിക്കില്ല.


രാവിലെ 6ന് മുൻപും വൈകിട്ട് 6.30 മുതൽ 7 വരെയും പ്രവേശനം ഉണ്ടാവില്ല. ക്ഷേത്ര ദർശനത്തിന് എത്തുന്ന എല്ലാവരും മാസ്ക് ധരിക്കണം. ആദ്യം വരുന്നവർ ആദ്യം എന്ന രീതിയിൽ ഭക്തരുടെ പ്രവേശനം ക്രമീകരിക്കും. ദർശന സമയത്തും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുമ്പോഴും ഓരോരുത്തരും പരസ്പരം 6 അടി അകലം പാലിക്കണം. ക്ഷേത്രത്തിൽ എത്തുന്ന മുഴുവൻ ഭക്തജനങ്ങളുടെയും പേരും മേൽവിലാസവും ഫോൺ നമ്പരും റജിസ്റ്ററിൽ രേഖപ്പെടുത്തും. ഭക്തർക്ക് വഴിപാടുകൾ നടത്താം

ശ്രീകോവിലിൽനിന്ന് നേരിട്ട് പ്രസാദം വിതരണം ചെയ്യുന്നതല്ല. പ്രസാദ വിതരണം പ്രത്യേക കൗണ്ടറുകൾ വഴി മാത്രമായിരിക്കും. ക്ഷേത്രക്കുളത്തിൽ ഭക്തരെ കുളിക്കാനോ കൈകാലുകൾ കഴുകുന്നതിനോ അനുവദിക്കില്ല. ദർശനം കഴിഞ്ഞ് ഉടനെ തന്നെ ഭക്തർ പുറത്തിറങ്ങി അടുത്തയാളിന് ദർശനത്തിന് വേണ്ട സൗകര്യം ഒരുക്കണം. ഗർഭിണികളായ സ്ത്രീകൾ, മറ്റ് തരത്തിലുള്ള രോഗങ്ങൾ ഉള്ളവർ എന്നിവർക്ക് ക്ഷേത്ര ദർശനം അനുവദിക്കുന്നതല്ല.

കോവി‍ഡിന്റെ പശ്ചാത്തലത്തിൽ മാർച്ച് 22 മുതൽ ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കാത്തതിലെ ഭക്തരുടെ വിഷമവും മാനസിക അവസ്ഥയും കണക്കിലെടുത്ത് കഴിഞ്ഞ മാസം മുതൽ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നാലമ്പലത്തിനു പുറത്ത് നിന്ന് ഭക്തർക്ക് ദർശനം നടത്താനുള്ള അവസരം നൽകിയിരുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

ചിങ്ങം ഒന്നിന് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ വിശേഷാൽ ഗണപതി ഹോമം നടത്താനും ബോർഡ് യോഗത്തിൽ തീരുമാനമായി. ചിങ്ങ മാസത്തിൽ ശബരിമലയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു. ക്ഷേത്രങ്ങളിൽ അന്നദാനം, ബലിതർപ്പണം എന്നിവ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഭക്തർക്കുള്ള നിർദേശങ്ങൾ എല്ലാ ക്ഷേത്രങ്ങളിലും നോട്ടിസ് ബോർഡ് വഴി പ്രദർശിപ്പിക്കും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (31 minutes ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (46 minutes ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (54 minutes ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (1 hour ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (1 hour ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (1 hour ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (2 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (3 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (3 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (4 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (5 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (5 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (6 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (6 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (7 hours ago)

Malayali Vartha Recommends