ആശങ്കയോടെ തലസ്ഥാനം; തിരുവനന്തപുരത്ത് 297 പേര്‍ക്ക് കൊവിഡ്; മൂന്ന് മരണം
തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. ഇന്ന് ജില്ലയില്‍ 297 പേര്‍ക്കാണ് രോഗബാധയുള്ളതായി സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് മാത്രം മൂന്ന് കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. അതുകൊണ്ടുതന്നെ നിലവിലെ സ്ഥിതി ആശങ്കക്ക് വഴി വക്കുകയാണ്.
വര്‍ക്കല സ്വദേശി ചെല്ലയ്യ(68), വെള്ളനാട് സ്വദേശിനി പ്രേമ(52), വലിയതുറ സ്വദേശി മണിയന്(80) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. മറ്റ് അഞ്ച് ജില്ലകളില്‍ ഇന്നത്തെ കൊവിഡ് ബാധിതരുടെ എണ്ണം നൂറിന് മുകളിലും മലപ്പുറത്ത് അത് 200ന് മുകളിലുമാണ്.
മറ്റ് ജില്ലകളിലെ ഇന്നത്തെ കണക്ക് ;
. മലപ്പുറം 242, കോഴിക്കോട് 158, കാസര്‍ഗോഡ് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133, തൃശ്ശൂര്‍ 32, കണ്ണൂര്‍ 36, കൊല്ലം 25, കോട്ടയം 24, പാലക്കാട് 20, വയനാട് 18, ഇടുക്കി 4.
അതേസമയം, സംസ്ഥാനത്ത് ആകെ ഇന്ന് 1417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1242 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗം. 105 പേരുടെ ഉറവിടം വ്യക്തമല്ല. രോഗബാധിതരെക്കാള്‍ രോഗമുക്തി ഇന്നുണ്ട്.
https://www.facebook.com/Malayalivartha