സംസ്ഥാനത്ത് മാസ്ക് ധരിക്കാതെ പിടിച്ചാല്‍ 2,000 രൂപ പിഴ ഒടുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുന്ന കാര്യത്തില്‍ കൂടുതല്‍ കടുപ്പിച്ച് മുഖ്യമന്ത്രി. മാസ്കില്ലാതെ ഒരിക്കല്‍ പിടിച്ച് വാണിങിന് ശേഷം വീണ്ടും പിടിച്ചാല്‍ 2,000 രൂപ പിഴയടക്കണം. ഇതിന് നടപടി നേരിട്ടവരുടെ ഡാറ്റാ ബേസ് തയ്യാറാക്കും. പൊലീസ് നടപടിക്ക് ജനപിന്തുണ ഉറപ്പാക്കും. മാര്‍ക്കറ്റ് മാനേജ്മെന്റിന് പൊതുസംവിധാനം ഏര്‍പ്പെടുത്തുമെന്നും തൃശൂര്‍ നഗരമാതൃക ഇതിനായി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 1,417 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,426 പേര് രോഗമുക്തി നേടി. 1,242 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം. ഇതില്‍ 105 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര് വിദേശത്തുനിന്നും 72 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് ബാധിച്ചു. അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണക്കുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തൃശൂര്‍ ജില്ലയില്‍ രണ്ട് പുതിയ ക്ലസ്റ്ററുകളും ആലപ്പുഴയില്‍ ആറ് പുതിയ ക്ലസ്റ്ററുകളും രൂപീകരിച്ചു. കോട്ടയം അതിരമ്ബുഴയില്‍ സമ്ബര്‍ക്ക വ്യാപനം ഉയരുകയാണ്. തിരുവനന്തപുരം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ പരിശോധന വര്‍ധിപ്പിക്കും. കോഴിക്കോട്, ഫോര്‍ട്ട് കൊച്ചി ക്ലസ്റ്റര്‍ എന്നിവിടങ്ങളില്‍ ആശങ്ക ഉയരുകയാണ്. 24 വീടുകളില്‍ അഞ്ചിലധികം രോഗികള്‍ നിലവിലുണ്ട്.
https://www.facebook.com/Malayalivartha


























