Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

20 വര്‍ഷങ്ങള്‍ നീണ്ട നീതി തേടിയുള്ള യുദ്ധം! ഒടുക്കം കോടികൾ നൽകി തലയൂരി; ഇത് നാരായണ വിജയം; സർക്കാർ ഒടുക്കം മുട്ടുമടക്കി...നമ്പി നാരായണന് സര്‍ക്കാര്‍ 1.3 കോടി രൂപ നഷ്ടപരിഹാരം നല്‍കി

11 AUGUST 2020 07:34 PM IST
മലയാളി വാര്‍ത്ത

കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരം കൈമാറി. പോലീസിന്റെ ഹെഡ് ഓഫ് ദി അക്കൗണ്ടില്‍ നിന്നുള്ള ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് നമ്പി നാരായണന് കൈമാറിയിരിക്കുന്നത്. നേരത്തേ കൈമാറിയ 60 ലക്ഷത്തിന് പുറമേയാണിത്. ഐ.എസ്.ആര്‍.ഒ. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടപ്പോള്‍ തന്നെ നമ്പി നാരായണന്‍ തിരുവനന്തപുരം സബ് കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നു.

ചാരക്കേസിന്റെ അന്വേഷണം കഴിഞ്ഞിട്ടും ഇതുവരെയും ഈ കേസ് അദ്ദേഹം പിന്‍വലിച്ചിരുന്നില്ല. ഇതിനിടയില്‍ സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഇതേ തുടര്‍ന്ന് 50 ലക്ഷം രൂപ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. ആ തുക സര്‍ക്കാര്‍ തിരുവനന്തപുരത്ത് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് കൈമാറിയിരുന്നു.

ഇതിനു പിന്നാലെ മനുഷ്യാവകാശ കമ്മീഷനും അദ്ദേഹത്തിന് 10 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
ആ തുകയും സര്‍ക്കാര്‍ കൈമാറിയിരുന്നു. എന്നാല്‍ തിരുവനന്തപുരം സബ് കോടതിയിലെ നഷ്ടപരിഹാര കേസ് അതേപടി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മുന്‍ ചീഫ് സെക്രട്ടറിയും ഇപ്പോഴത്തെ ഐ.എം.ജി. ഡയറക്ടറുമായ കെ. ജയകുമാര്‍ വഴി സര്‍ക്കാര്‍ മധ്യസ്ഥ ശ്രമം നടത്തിയിരുന്നു. ഈ സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് ഒരു കോടി മുപ്പത് ലക്ഷം രൂപ എന്ന തുകയ്ക്ക് മാനനഷ്ട കേസ് ഒത്തുതീര്‍പ്പാക്കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ജൂലായ് 14-ന് നമ്പി നാരായണന് ഈ തുക നല്‍കാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയതും ഒരു കോടി മുപ്പത് ലക്ഷം രൂപ ഇപ്പോള്‍ കൈമാറിയതും.

സംഭവത്തിനൊക്കെ തുടക്കം ഇങ്ങനെയായിരുന്നു. ഐഎസ്ആര്‍ഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ.ശശികുമാറും ,നമ്പിനാരായണനും ചേര്‍ന്ന് മാലി സ്വദേശികളായ മരിയം റഷീദ, ഫൗസിയ ഹസന്‍ എന്നിവര്‍ വഴി ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നായിരുന്നു നമ്പിനാരായനെതിരെയുണ്ടായ ആദ്യ ആരോപണം. പിന്നാലെ 1994 നവന്പര്‍ 30ന് നമ്പിനാരായണന്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. കേസ് ആദ്യം അന്വേഷിച്ച സിബി മാത്യുസും സംഘവും സംഭവത്തില്‍ കഴമ്പുണ്ടെന്ന് വരുത്തിയെങ്കിലും സിബിഐ അന്വേഷണത്തില്‍ കേസ് കെട്ടി ചമച്ചതാണെന്ന് കണ്ടെത്തി.

തുടര്‍ന്ന് നമ്പിനാരായണന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. എന്നാല്‍ കേരള സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് 2012 സെപ്റ്റംബര്‍ 7ന് കേരള ഹൈക്കോടതി സ്റ്റേ നീക്കം ചെയ്തു. എന്നാൽ ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ഇതിനെതരെയാണ് നമ്പി നാരായണൻ സുപ്രീംകോടതിയെ സമീപിച്ചത്. 20 വര്‍ഷങ്ങള്‍ നീണ്ട നീതി തേടിയുള്ള യുദ്ധത്തിനൊടുവിലാണ് നമ്പി നാരായണന് ഈ വിജയം നേടാനായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (5 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (6 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (6 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (6 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (6 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (7 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (7 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (7 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (7 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (7 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (8 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (8 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (8 hours ago)

Malayali Vartha Recommends