വിവാദത്തിന് പിന്നാലെ ഗവ. ലോ കോളജുകളില്‍ അധിക ബാച്ചുകള്‍ തുടങ്ങും; 240 സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി....
ഗവ. ലോ കോളജുകളില്‍ അധിക ബാച്ചുകള്‍ തുടങ്ങി സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി. ഒരു ബാച്ചില്‍ പരമാവധി സീറ്റുകളുടെ എണ്ണം 60 ആക്കി കഴിഞ്ഞ ദിവസം ബാര്‍ കൗണ്‍സില്‍ കുറച്ചിരുന്നു.
ഇതുവഴി കേരളത്തിലെ നാല് ഗവ. ലോ കോളജുകളിലായി മൊത്തം 240 സീറ്റുകള്‍ കുറയുന്ന സ്ഥിതി സംജാതമായിരുന്നു.
ഇതിനെ മറികടക്കാനാണ് അധിക ബാച്ചുകള്‍ തുടങ്ങുന്നത്. ഫലത്തില്‍ നിലിവിലുള്ളതിനേക്കാള് 240 സീറ്റുകള്‍ വര്‍ധിക്കും.ഇതിനായി ബാര്‍ കൗണ്‍സിലിന് അപേക്ഷ സമര്‍പ്പിക്കും. അധിക ബാച്ചുകള്‍ അനുവദിച്ച സാഹചര്യത്തില്‍ അധ്യാപക തസ്തികയും സൃഷ്ടിക്കേണ്ടിവരും.
ആദ്യഘട്ടത്തില്‍ െഗസ്റ്റ്/കരാറടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിച്ചായിരിക്കും ബാച്ച് തുടങ്ങുക. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ലോ കോളജുകളില്‍ 100 വീതം ത്രിവത്സര എല്‍എല്‍.ബി സീറ്റുകള്‍ ഉണ്ടായിരുന്നത് 60 ആയും പഞ്ചവത്സര ഇന്റഗ്രേറ്റഡ് എല്‍എല്‍.ബി കോഴ്സില്‍ 80 വീതം സീറ്റുണ്ടായിരുന്നത് 60 ആയുമാണ് കുറച്ചത്.
ഒരു ബാച്ചില്‍ പരമാവധി സീറ്റുകളുടെ എണ്ണം 60 ആക്കി ബാര്‍ കൗണ്‍സില്‍ നിജപ്പെടുത്തിയതോടെയാണ് സീറ്റുകള്‍ നഷ്ടപ്പെട്ടത്. അധിക ബാച്ച് ലഭിച്ചാല്‍ ഒാരോ കോഴ്സിലും 120 വീതം സീറ്റുകളുണ്ടാകും.
https://www.facebook.com/Malayalivartha