ഓണകിറ്റ് വിതരണം വ്യാഴാഴ്ച മുതല്‍; മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 15 രൂപക്ക് കാര്‍ഡ് ഒന്നിന് 10 കിലോ സ്പെഷല്‍ അരി

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 88 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 11ഇനം പലവ്യജ്ഞന ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെട്ട കിറ്റുകള്‍ ലഭ്യമാക്കും.
2000ത്തോളം പാക്കിങ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവും പരിശോധിച്ച ശേഷം സന്നദ്ധപ്രവര്‍ത്തകര്‍ കിറ്റ് തയാറാക്കും. 500 രൂപയുടെ ഉല്‍പ്പന്നങ്ങളാകും കിറ്റില്‍ ഉണ്ടാകുക. സപ്ലൈക്കോ വിവിധ കേന്ദ്രങ്ങളില്‍ പാക്ക് ചെയ്യുന്ന കിറ്റുകള്‍ റേഷന്‍ കടകള്‍ വഴിയാകും വിതരണം ചെയ്യുക.
ഓഗസ്റ്റ് 13, 14, 16 തിയ്യതികളില്‍ അന്ത്യോദയവിഭാഗത്തിനുള്ള മഞ്ഞകാര്‍ഡുകള്‍ക്ക് വിതരണം ചെയ്യം. തുടര്‍ന്ന് 19, 20,21,22 തിയ്യതികളില്‍ മുന്‍ഗണനാവിഭാഗത്തിനുള്ള പിങ്ക് കാര്‍ഡുകള്‍ക്ക് വിതരണം ചെയ്യും. ഓണത്തിന് മുന്‍പായി ശേഷിച്ച 51 ലക്ഷം കുടുബങ്ങള്‍ക്കുള്ള നീല, വെളളക്കാര്‍ഡ് അംഗങ്ങള്‍ക്ക് വിതരണം ചെയ്യും.
ആദ്യഘട്ടത്തില്‍ അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട 5,95,000 കുടുംബങ്ങള്‍ക്ക് കിറ്റ് ലഭ്യമാകും. പിന്നീട് 31 ലക്ഷം മുന്‍ഗണന കാര്‍ഡുകള്‍ക്ക് നല്‍കും. ഓണത്തിന് മുമ്ബായി ശേഷിച്ച 51 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് നീല, വെള്ള കാര്‍ഡുകള്‍ക്ക് അനുസരിച്ച് കിറ്റ് വിതരണം ചെയ്യും. മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 15 രൂപക്ക് കാര്‍ഡ് ഒന്നിന് 10 കിലോ സ്പെഷല്‍ അരി വിതരണം ആഗസ്റ്റ് 13 മുതല്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























