സുരക്ഷക്ക് മുന്‍ഗണന നല്‍കിയുള്ള വിദ്യാഭ്യാസം എന്നതാണ് കേരളത്തിന്റെ നയമെന്ന് മുഖ്യമന്ത്രി

സുരക്ഷക്ക് മുന്‍ഗണന നല്‍കിയുള്ള വിദ്യാഭ്യാസം എന്നതാണ് കേരളത്തിന്റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരീക്ഷയും അധ്യയനവും ഒഴിവാക്കി ഈ അധ്യയനവര്‍ഷം സീറോ അക്കാദമിക് ഇയര്‍ ആക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ വിശദ പരിശോധനക്ക് ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക അകലം പാലിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസ് ആരംഭിക്കാമെന്ന നിര്‍ദേശം വന്നിട്ടുണ്ട്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മിക്ക സര്‍വകലാശാലകളിലും കോളജുകളിലും കഴിഞ്ഞ സെമസ്റ്റര്‍ ഓണ്‍ലൈന്‍ വഴിയാണ് പൂര്‍ത്തിയാക്കിയത്. എല്ലാ വിദ്യാര്‍ഥികളിലും ഓണ്‍ലൈന്‍ പഠനം എത്തിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാനപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ റെഗുലര്‍ ക്ലാസ് പോലെ ടൈംടേബിള്‍ അനുസരിച്ചാണ് നടക്കുന്നത്. സീറോ അക്കാദമിക് ഇയര്‍ സംബന്ധിച്ച് പുതിയ കേന്ദ്രതീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ വിശദമായ പരിശോധന നടത്തി തുടര്‍നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.ജി.സി ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല.
https://www.facebook.com/Malayalivartha


























