Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

മൂന്നു മാസത്തിലേറെയായി അറുനൂറോളം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ശമ്പളമില്ല

12 AUGUST 2020 07:17 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും മൂന്നു മാസത്തിലേറെയായി ജോലി ചെയ്യുന്ന അറൂനൂറിലേറെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് വേതനവും തസ്തികയുമില്ല. ഇവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ അവഗണന തുടരുന്നു.

വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍നിന്നായി 980 പേരെയാണു സര്‍ക്കാര്‍ ഡ്യൂട്ടിക്കായി നിയമിച്ചത്. 2014 ബാച്ചില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍നിന്നു പഠിച്ചിറങ്ങി കഴിഞ്ഞ മാര്‍ച്ചില്‍ ഹൗസ് സര്‍ജന്‍സിയും പൂര്‍ത്തിയാക്കിയ യുവ ഡോക്ടര്‍മാരെയാണു സര്‍ക്കാര്‍ ചൂഷണം ചെയ്യുന്നത്.സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലായിരുന്നു ആദ്യം നിയമനം.

പ്രത്യേക ഉത്തരവിലൂടെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ പിന്നീട് ഇവരെ എഫ്.എല്‍.ടി.സികളിലേക്കു മാറ്റുകയായിരുന്നു. പലര്‍ക്കും 24 മണിക്കൂറാണ് ജോലി, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഒരു എഫ്.എല്‍.ടി.സിയില്‍ ഒരു ഡോക്ടര്‍ മാത്രമാണുണ്ടാകുക. ഇതോടെ ജോലിഭാരവും വര്‍ധിക്കും. മൂന്നു മാസം ജോലി ചെയ്തവര്‍ക്ക് പോലും ഇതുവരെ വണ്ടിക്കൂലി പോലും ലഭിച്ചിട്ടില്ല.

ഇതേസമയം, സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ നിന്നും പഠിച്ചിറങ്ങിയവരെ കോവിഡ് ഡ്യൂട്ടിയ്ക്കു നിയോഗിച്ചിട്ടില്ലാത്തതും പരാതിയ്ക്ക് ഇടയാക്കി. ഇത്തരത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ നിന്നു പഠിച്ചിറങ്ങിയവര്‍ ജോലിക്കു കയറുകയോ ഉപരിപഠനത്തിനു തയാറെടുക്കുകയോ ചെയ്യുമ്പോള്‍ സര്‍ക്കാര്‍ കോളജുകളില്‍ നിന്നുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ട സാഹചര്യമാണെന്നു സംഘടനാ നേതാക്കള്‍ പറഞ്ഞു.

തസ്തിക ഇല്ലാത്തതിനാല്‍ ശമ്പളക്കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുന്നു. ഉടന്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിക്കുന്നുണ്ടെങ്കിലും ധനവകുപ്പില്‍ നിന്നു യാതൊരു തീരുമാനവുമുണ്ടായിട്ടില്ലെന്നാണു ലഭിക്കുന്ന വിവരമെന്നും കേരള ജൂനിയര്‍ ഡോക്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കോവിഡ് ഡ്യൂട്ടിക്കെന്നാണു പറയുന്നതെങ്കിലും ആരോഗ്യകേന്ദ്രങ്ങളിലെ കടലാസ് ജോലികള്‍ വരെ ചെയ്യേണ്ട ഗതികേടിലാണെന്നു ജൂനിയര്‍ ഡോക്ടര്‍മാര്‍ പരാതിപ്പെടുന്നു. പ്രതിഷേധ സൂചകമായി പത്തു മുതല്‍ കറുത്ത ബാഡ്ജുമണിഞ്ഞാണ് ജോലി ചെയ്യുന്നതെന്നു അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഔസം ഹുസൈന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (5 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (6 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (6 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (6 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (6 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (7 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (7 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (7 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (7 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (7 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (8 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (8 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (8 hours ago)

Malayali Vartha Recommends