രജപുത്ര യൂണിറ്റിലെ ലൈറ്റ്മാൻ ഷോക്കേറ്റ് മരിച്ചു

കണ്ണൂർ ഏഴിമല നാവിക അക്കാഡമിയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു. പയ്യന്നൂർ മഹാദേവഗ്രാമം സ്വദേശി പ്രസാദ് കെ.യു. (42) ആണ് മരിച്ചത്. നിരവധി സിനികളില്‍ ലൈറ്റ്മാനായി പ്രവര്‍ത്തിച്ച പ്രസാദ് രജപുത്ര യൂണിറ്റിലെ ലൈറ്റ്മാനായിരുന്നു.
സിനിമയിൽ വർഷങ്ങളായി പ്രവര്‍ത്തിക്കുന്ന പ്രസാദ് കോവിഡിനെതുടര്‍ന്ന് മറ്റുജോലികളിലായിരുന്നു. സിനിമാജോലികളില്ലാത്തതിനാല്‍ അക്കാദമിയിൽ ദിവസവേതനത്തിന് പോയിരുന്നു. ഇതിനിടെയാണ് മരണം. സംവിധായകരും നിര്‍മാതാക്കളും ഫെഫ്ക ഉള്‍പ്പെടെയുള്ള സംഘടനകളും അനുശോചിച്ചു.
https://www.facebook.com/Malayalivartha


























