സംസ്ഥാനത്ത് 4125 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 3463 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം; 3007 പേരുടെ പരിശോധനാഫലം നെഗറ്റീവ്; തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം ; 19 മരണം

സംസ്ഥാനത്ത് 4125 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷമാണ്. 18 ശതമാനം രോഗബാധയും ജില്ലയിലാണ്. 681 പേർക്ക് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. 19 മരണം.
3463 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 412 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 87 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിക്കപ്പെട്ട് ചികിത്സയിലായിരുന്ന 3007 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാമ്ബിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് 40,382 പേര് നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
https://www.facebook.com/Malayalivartha


























