ആരോപണങ്ങളുടെ പേരില്‍ താന്‍ രാജിവെയ്ക്കില്ല; പാര്‍ട്ടി പറഞ്ഞാല്‍ രാജി വയ്ക്കാന്‍ തയ്യാറെന്ന് മന്ത്രി കെ.ടി.ജലീല്‍

സ്വര്‍ണക്ക്ടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ ചോദ്യംചെയ്ത വിവരം മറച്ചുവച്ചതു സംബന്ധിച്ച് വിശദീകരണവുമായി മന്ത്രി കെ.ടി.ജലീല്‍. പാര്‍ട്ടി പറഞ്ഞാല്‍ രാജി വയ്ക്കാന്‍ തയ്യാര്‍ , തനിയ്ക്ക് തെല്ലും കുറ്റബോധമില്ലെന്നും കെ.ടി.ജലീല്‍ പറഞ്ഞു. രാഷ്ട്രീയ ആരോപണങ്ങളുടെ പേരില്‍ താന്‍ രാജിവെയ്ക്കില്ല. ചോദ്യംചെയ്യല്‍ വിവാദം കൈകാര്യം ചെയ്യുന്നതില്‍ പിഴവുണ്ടായിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. വിവാദത്തെ വിശ്വാസവുമായി ബന്ധപ്പെടുത്താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. മൊഴി കൊടുക്കാന്‍ പോകുന്ന വിവരം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഏതുവിധത്തിലാണ് നടപടികള്‍ എന്ന് പറഞ്ഞിരുന്നില്ലെന്നും ജലീല്‍ പറഞ്ഞു.
ഖുര്‍ആന്‍ വിതരണത്തില്‍ അപാകതയില്ല. നടന്നത് പതിറ്റാണ്ടുകളായി നടക്കുന്ന സാംസ്‌കാരിക വിനിമയം മാത്രമാണ്. ഇക്കാര്യത്തില്‍ പ്രോട്ടോക്കോള്‍ ലംഘനമോ നിയമലംഘനമോ ഉണ്ടായിട്ടില്ല. ഖുര്‍ആന്‍ സിആപ്റ്റിലെത്തിക്കാന്‍ താന്‍ തന്നെയാണ് നിര്‍ദേശിച്ചത്. മന്ത്രിയെന്ന നിലയില്‍ നിര്‍വഹിക്കേണ്ട ചുമതല മാത്രമാണ് നിര്‍വഹിച്ചത്.
സ്വര്‍ണക്കടത്തില്‍ ഒരു പങ്കുമില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു. സമ്മാനങ്ങളോ പണമോ സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ തനിക്ക് ഒരു ധാര്‍മികബാധ്യതയും ഇല്ല. എന്‍ഐഎയില്‍ വിശ്വാസക്കുറവില്ല. അവരെ അവിശ്വസിക്കാന്‍ പ്രത്യേകിച്ച് കാരണമില്ല. തനിക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























