സംസ്ഥാനത്ത് സ്വര്‍ണ്ണ വേട്ട തുടരുന്നു... കരിപ്പൂര്‍ വിമാനത്തവാളത്തില്‍ നിന്ന് 1866 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു

കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമായി തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴും കരിപ്പൂര്‍ വിമാനത്തവാളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 1866 ഗ്രാം സ്വര്‍ണം പിടികൂടി . ഏകദേശം 95.35 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത് . മലപ്പുറം ചെറുവായൂര്‍ സ്വദേശി അബ്ദുള്‍ അസീസില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വന്‍സംഘം തന്നെ പിടിയിലാവുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്.
https://www.facebook.com/Malayalivartha


























