വൈപ്പിനില്‍ യുവാവിന്റെ കൊലപാതകം ; ഒരാള്‍ പിടിയില്‍
ഇന്ന് രാവിലെയാണ് ചെറായി സ്വദേശി പ്രണവിനെ ബീച്ച് റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറായി,വൈപ്പിന്‍ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള യുവാക്കളുടെ രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്. കേസിൽ വൈപ്പിന്‍ കുഴിപ്പിള്ളി ബീച്ചില്‍ ഒരു പ്രതി പിടിയില്‍. അയ്യമ്ബള്ളി സ്വദേശി അമ്ബാടി(19) ആണ് അറസ്റ്റിലായത്.
ക്യത്യത്തില്‍ മറ്റുചില പ്രതികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റ് ഉടന്‍ ഉണ്ടാകും. പുലര്‍ച്ചെ ബീച്ചിനടത്ത് മത്സ്യബന്ധനത്തിനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകളും മുറിവുകളുമുണ്ടായിരുന്നു. തലപൊട്ടി രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. ആദ്യ ഘട്ടത്തില്‍ നാട്ടുകാര്‍ക്കും പൊലീസിനും മൃതദേഹം തിരിച്ചറിയാനായില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് പ്രണവാണെന്ന് കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് നിന്ന് പൊട്ടിയ ട്യൂബ് ലൈറ്റ് കഷണങ്ങളും വടിയും കണ്ടെടുത്തിരുന്നു.
https://www.facebook.com/Malayalivartha