കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വ്യാജ പേരില്‍ കോവിഡ് പരിശോധന നടത്തിയതായി പരാതി
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വ്യാജ പേരില്‍ കോവിഡ് പരിശോധന നടത്തിയതായി പരാതി. പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റാണ് പൊലീസില്‍ പരാതി നല്‍കിയത്. കെ.എം അബി എന്ന പേരിലാണ് പരിശോധന നടത്തിയത്.
പരിശോധനയില്‍ അഭിജിത്തിന് കോവിഡ് പോസിറ്റീവാണ്. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയുടെ വിലാസമാണ് അഭിജിത് പരിശോധനക്കായി നല്‍കിയതെന്നും കണ്ടെത്തി. തിരുവനന്തപുരത്ത് നടന്ന നിരവധി സമരങ്ങളില്‍ അഭിജിത് പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha