മന്ത്രവാദത്തിനിടെ അഞ്ചു സ്ത്രീകള്‍ മരിച്ചു

അഭിചാരകര്‍മം ചെയ്യുന്നതിനിടെ ജാര്‍ഖണ്ഡില്‍ അഞ്ചു സ്ത്രീകള്‍ മരിച്ചതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ റാഞ്ചിയില്‍ നിന്നു 45 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഗ്രാമത്തിലുള്ളവര്‍ തന്നെയാണ് മന്ത്രവാദം നടത്തിയതെന്നും പുറത്തുനിന്നുള്ളവര്‍ക്കു സംഭവത്തില്‍ പങ്കില്ലെന്നുമാണ് പ്രാഥമിക സൂചന. ജാര്‍ഖണ്ഡിലും ബിഹാറിലും മന്ത്രവാദത്തിനിടെ ആളുകള്‍ മരിക്കുന്നത് ഇതാദ്യമല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























