കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന് കോവിഡ്; വ്യാജപേരില്‍ പരിശോധന നടത്തിയെന്ന് പരാതി

കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് കൊവിഡ്. എന്നാല്‍ അഭിജിത്ത് പരിശോധന നടത്തിയത് വ്യാജപേരും മേല്‍വിലാസവും ഉപയോഗിച്ചാണെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാലന്‍ നായര്‍ പൊലീസില്‍ പരാതി നല്‍കി
മറ്റൊരു കെഎസ്യു നേതാവിന്റെ വിലാസത്തില്‍ കെ എം അബി എന്ന പേരിലാണ് അഭിജിത്ത് പരിശോധന നടത്തിയതെന്നും പരാതിയില്‍ പറയുന്നു. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം കാണാനില്ലെന്നും പരാതിയിലുണ്ട്. എന്നാല്‍ പരിശോധനയ്ക്ക് നല്‍കിയ വിലാസത്തില്‍ തന്നെ ക്വാറന്റീനിലാണെന്ന് കെ എം അഭിജിത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്ന് അറിയില്ലെന്നും അഭിജിത്ത്.
19 പേര്‍ പോത്തന്‍കോട് പഞ്ചായത്തില്‍ കൊവിഡ് പോസിറ്റീവ് ആയിരുന്നു. മൂന്ന് പേര്‍ക്കാണ് പോത്തന്‍കോട്ടെ വാര്‍ഡായ പ്ലാമൂട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ രണ്ട് പേരെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചിരുന്നു. മൂന്നാമന്‍ എവിടെയാണ് നിരീക്ഷണത്തിലിരിക്കുന്നതെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ അന്വേഷണത്തിലാണ് ഇത് കെ എം അഭിജിത്താണെന്ന് മനസിലായത്. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു.
https://www.facebook.com/Malayalivartha


























