എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സ്വര്‍ണക്കടത്ത് സംബന്ധിച്ച അന്വേഷണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് താത്കാലികമായി നിര്‍ത്തിവെച്ചു

എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സ്വര്‍ണക്കടത്ത് സംബന്ധിച്ച അന്വേഷണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) താത്കാലികമായി നിര്‍ത്തിവെച്ചു. അന്വേഷണസംഘത്തിലെ തെലങ്കാന സ്വദേശിയായ അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ ഓഫീസിലെ ഉദ്യോഗസ്ഥരും ഡ്രൈവര്‍മാരും സെക്യൂരിറ്റി ജീവനക്കാരും ക്വാറന്റീനില്‍ പോയി. കൊച്ചി ഓഫീസ് പൂട്ടിയിടുകയും അണുനശീകരണം നടത്തുകയും ചെയ്തു.തെലങ്കാന സ്വദേശിയായ ഉദ്യോഗസ്ഥന് വെള്ളിയാഴ്ച ഓഫീസില്‍ എത്തിയ ശേഷം രാത്രി ശക്തമായ പനി അനുഭവപ്പെട്ടു. ഞായറാഴ്ച ടെസ്റ്റ് നടത്തി തിങ്കളാഴ്ച പോസിറ്റീവാണെന്നു സ്ഥിരീകരിച്ചു. ഈ ഉദ്യോഗസ്ഥന്‍ ഒറ്റയ്ക്കാണ് താമസം. ഭക്ഷണമെല്ലാം പുറമേ നിന്നു വരുത്തിയാണു കഴിക്കുന്നത്.സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി കെ.ടി. റമീസിനെ ചോദ്യം ചെയ്യാന്‍ ഇ.ഡി. തയ്യാറെടുക്കവേയാണ് അന്വേഷണം മുടങ്ങിയത്.
"
https://www.facebook.com/Malayalivartha


























