പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലനും താഹയ്ക്കും അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലനും താഹയ്ക്കും അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറി അടക്കമുളള രേഖകള്‍ ഹാജരാക്കാന്‍ എന്‍ഐഎയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമാണ് എന്‍ഐഎയുടെ വാദം.
കൊച്ചി എന്‍ഐഎ കോടതിയാണ് അലനും താഹയ്ക്കും അടുത്തയിടെ ജാമ്യം നല്‍കിയത്. വിയ്യൂര്‍ ജയിലില്‍ക്കഴിഞ്ഞിരുന്ന പ്രതികള്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തു.
" a
https://www.facebook.com/Malayalivartha


























