'ചായകുടിച്ചാൽ കാശ് "അണ്ണൻ തരും", കോവിഡ് ടെസ്റ്റ് നടത്തിയാൽ പേരും മേൽവിലാസവും "വേറെ അണ്ണന്റെ തരും...' കെ.എം അഭിജിത്തിനെ ട്രോളി മന്ത്രി എംഎം മണി
യഥാര്‍ഥ പേര് മറച്ചുവച്ച് വ്യാജ പേരില്‍ കോവിഡ് ടെസ്റ്റ് നടത്തുകയും പിന്നീട് പോസിറ്റീവാണെന്നു മറച്ചുവെക്കുകയും ചെയ്തുവെന്ന ആരോപണത്തിൽ പ്രവര്‍ത്തകനെതിരെ നിരവധിപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ കെ.എസ്.യു പ്രസിഡൻ്റ് കെ എം അഭിജിത്ത് വിവരങ്ങൾ മറച്ചുവെച്ച് കോവിഡ് പരിശോധന നടത്തിയ സംഭവത്തെ പരിഹസിച്ച് വൈദ്യുതി മന്ത്രി എംഎം മണി രംഗത്ത് എത്തിയിരിക്കുകയാണ്. 'ചായ കുടിച്ചാൽ കാശ് അണ്ണൻ തരും കോവിഡ് ടെസ്റ്റ് നടത്തിയാൽ പേരും വിലാസവും വേറെ അണ്ണന്റെ തരും' എന്നാണ് ഫെയ്സ്ബുക്കിൽ എംഎം മണി കുറിച്ചത്.
വ്യാജ പേരും മേല്‍വിലാസവും നല്‍കി കോവിഡ് പരിശോധന നടത്തിയതിന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിനെതിരെ പരാതി നല്‍കിയതിനെ തുടർന്നാണ് സംഭവം വിവാദങ്ങൾക്ക് വഴിതിരിച്ചത്. തിരുവനന്തപുരം പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ വിലാസം നൽകിയാണ് അഭിജിത്ത് പരിശോധന നടത്തിയതെന്ന് പരാതിയിൽ പറയുന്നു. കെ.എം അബി എന്ന പേരായിരുന്നു പരിശോധന സമയത്ത് അഭിജിത്ത് നൽകിയിരുന്നത്. ഇത് കെ.എം അഭിജിത്ത് ആണെന്നാണ് പഞ്ചായത്തിന്‍റെ പരാതിയിൽ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വ്യാജപ്രചാരണങ്ങൾ ചില കേന്ദ്രങ്ങൾ പടച്ചുവിടുകയാണ്. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്‍റിനു രാഷ്ട്രീയതാല്പര്യമാണെന്ന് അഭിജിത്ത് വ്യക്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























