കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതിയതായി 17 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതിയതായി 17 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. നേരത്തെയുണ്ടായിരുന്ന 15 പ്രദേശങ്ങളെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. ഇതോടെ നിലവില്‍ 641 ഹോട്ട് സ്‌പോട്ടുകളാണ് നിലവില്‍ കേരളത്തിലുള്ളത്.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യമാണ്. കഴിഞ്ഞ ദിവസം മാത്രം 5376 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന പ്രതിദിനകണക്കാണിത്. രോഗം സ്ഥിരീകരിച്ചവരില്‍ 4424 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 140 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. സമ്ബര്‍ക്ക ഉറവിടം അറിയാത്ത 640 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























