ബൈക്കിലെത്തിയ ശേഷം മൂന്നു പൊലീസ് സ്റ്റേഷനുകള്‍ക്കുനേരെ കല്ലെറിഞ്ഞു; ഇരുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു

ബൈക്കിലെത്തിയ ശേഷം മൂന്നു പൊലീസ് സ്റ്റേഷനുകള്‍ക്കുനേരെ കല്ലെറിഞ്ഞു . രണ്ടംഗസംഘത്തിലെ ഒരാളെ പോലീസ് പിദിക്കൂടി. വാലടി സ്വദേശിയായ സൂരജിനെയാണ് (20) കൈനടി പൊലീസ് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ ശ്യാം ഇപ്പോൾ ഒളിവിലാണ്.
കഴിഞ്ഞ 11ന് രാത്രി 11ന് കറുകച്ചാല്‍, 11.30ന് ചങ്ങനാശ്ശേരി, 12ന് കൈനടി പൊലീസ് സ്റ്റേറ്റേഷനുകള്‍ക്കുനേരെയായിരുന്നു അക്രമമുണ്ടായത്. ബൈക്കിലെത്തിയ ഇവര്‍ സ്റ്റേഷനുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയശേഷം കൈയില്‍ കരുതിയിരുന്ന കല്ലുകള്‍ എറിയുകയായിരുന്നു.മൊബൈല്‍ ടവര്‍ സംബന്ധിച്ച് പരിശോധന നടത്തിയതിൻറെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത്. കൈനടി സി.ഐയുടെ നേതൃത്വത്തിലെ സംഘം ബുധനാഴ്ച രാത്രിയാണ് വാലടിയില്‍നിന്ന് സൂരജിനെ അറസ്റ്റ് ചെയ്തത്. വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഭാഗത്ത് താമസക്കാരനായ ശ്യാമിനെ ചങ്ങനാശ്ശേരി പൊലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























