മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു.... ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് പുരസ്‌കാരം സമര്‍പ്പിച്ചത്

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു. കുമരനല്ലൂര്‍ അമേറ്റിക്കരയില്‍ ദേവായനം വസതിയില്‍ ഉച്ചക്ക് 12ന് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് പുരസ്‌കാരം സമര്‍പ്പിച്ചത്. പുരസ്‌കാര ഫലകവും തുകയും പ്രശസ്തിപത്രവും മന്ത്രി എ.കെ. ബാലന്‍ നേരിട്ട് കൈമാറി.
നാട്ടുകാര്‍ക്കും നാടിന്റെ നാനാഭാഗത്തുള്ളവര്‍ക്കും അവരവരുടെ വീടുകളില്‍ ഇരുന്ന് വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. പ്രമുഖരായ എഴുത്തുകാര്‍ ഓണ്‍ലൈന്‍ വഴി ചടങ്ങില്‍ പങ്കാളികളായി.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha


























