മാളയില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു

മാളയില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി . പുത്തന്‍ചിറ കടമ്ബോട്ട് സുബൈറിന്‍റെ മകള്‍ റഹ്മത്താണ് (30) പിണ്ടാണിയിലെ വാടക വീടിനുള്ളില്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വടക്കേേകര പുതുമന വീട്ടില്‍ ഷഹന്‍സാദിനെ (45) വടക്കേകര പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു .
ബുധനാഴ്ച രാത്രിയില്‍ കുടുംബത്തോടൊപ്പം ഉറങ്ങാന്‍ കിടന്ന ശേഷം പുലര്‍ച്ചെ മക്കളായ ശറഫുദ്ദീന്‍ (9), ഹയാന്‍ (3) എന്നിവരെയും കൂട്ടി ഷഹന്‍സാദ് പറവൂര്‍ വടക്കേകരയിലെ വീട്ടിലെത്തിയിരുന്നു. കൂടെ റഹ്മത്ത് ഇല്ലാത്തതിനാല്‍പിതാവ് സലീം പുത്തന്‍ചിറയിലെ ബന്ധുക്കളെ വിളിച്ചന്വേഷിക്കുകയായിരുന്നു . തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മാള സി.ഐ സജിന്‍ ശശിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി കഴിഞ്ഞു .
https://www.facebook.com/Malayalivartha


























