ലൈഫ് പദ്ധതിയുടെ ഭാഗമായി 29 ഭവനസമുച്ചയങ്ങളുടെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയുണ്ടായി

ലൈഫ് പദ്ധതിയുടെ ഭാഗമായി 29 ഭവനസമുച്ചയങ്ങളുടെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയുണ്ടായി . പരിപാടിയില്‍ മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനായി. ഭവനസമുച്ചയങ്ങളുടെ നിര്‍മാണം അടുത്ത മെയ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന 29 സ്ഥലത്തും പ്രാദേശികമായി സംഘടിപ്പിച്ച ചടങ്ങില്‍ അതാത് ജില്ലയുടെ ചാര്‍ജ്ജുള്ള മന്ത്രിമാര്‍ തറക്കല്ലിടല്‍ നിര്‍വ്വഹിക്കുകയും ചെയ്തു
കാസര്‍കോട്: ചെമ്മനാട് ഗ്രാമപഞ്ചായത്ത്. കണ്ണൂര്‍: ചിറയ്ക്കല്‍, കണ്ണപുരം പഞ്ചായത്തുകള്‍, പയ്യന്നൂര്‍, ആന്തൂര്‍ നഗരസഭകള്‍. വയനാട്: പൂതാടി. കോഴിക്കോട്: മാവൂര്‍, നടുവണ്ണൂര്‍, പുതുപ്പാടി. മലപ്പുറം: ആലംകോട്. പാലക്കാട്: കൊടുമ്ബ്. തൃശൂര്‍: കാറളം. എറണാകുളം: അയ്യംമ്ബുഴ, കരുമാലൂര്‍, കൂത്താട്ടുകുളം നഗരസഭ. ഇടുക്കി: കാഞ്ചിയാര്‍, വാത്തുക്കുടി, കട്ടപ്പന നഗരസഭ. കോട്ടയം: മിഠായിക്കുന്ന്, വിജയപുരം. ആലപ്പുഴ: മണ്ണഞ്ചേരി, നടുവട്ടം പള്ളിപ്പാട്. പത്തനംതിട്ട: ഏറാത്ത്, ഏഴംകുളം, പന്തളം നഗരസഭ. കൊല്ലം: പടിഞ്ഞാറേ കല്ലട, തഴമേല്‍, കൊല്ലം കോര്‍പറേഷന്‍. തിരുവനന്തപുരം: മടവൂര്‍, അഴൂര്‍.-എന്നിവിടങ്ങളിലാണ് ഭവനസമുച്ചയം പണിയുന്നത്.
1285 ഫ്ലാറ്റുകളാണ് നിര്‍മ്മിക്കുന്നുണ്ട്. 181.22 കോടി രൂപയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ലൈഫ് ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഭൂരഹിത, ഭവനരഹിത ഗുണഭോക്താക്കള്‍ക്കായി ഒരു വര്‍ഷത്തിനകം 101 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 12 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ് ഇപ്പോൾ .
https://www.facebook.com/Malayalivartha


























