സംസ്ഥാന എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു...
സംസ്ഥാന എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ 71742 പേരില്‍ 56599 പേര് യോഗ്യത നേടി. ഇതില്‍ 29545 പെണ്‍കുട്ടികളും 27054 ആണ്‍കുട്ടികളും ഉള്‍പ്പെടും. 53236 പേരാണ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ചത്. ഇതില്‍ 27733 പെണ്‍കുട്ടികളും 25503 ആണ്‍കുട്ടികളും ഉള്‍പ്പെടും.എച്ച്.എസ്.ഇ കേരള വിഭാഗത്തില്‍ പരീക്ഷയെഴുതിയ 37124 പേരില്‍ 2280 പേര് ആദ്യ 5000 റാങ്ക ലിസ്റ്റില്‍ ഉള്‍പ്പെട്ടു.
എ.ഐ.എസ്.എസ്.സി.ഇ (സി.ബി.എസ്.സി) വിഭാഗത്തില്‍ 14468 പേരില്‍ 2477 പേരും , ഐ.എസ്.സി.ഇ (സി.ഐ.എസ്.സി.ഇ) വിഭാഗം 1206 പേരില്‍ 241 പേരും, മറ്റ് വിഭാഗത്തില്‍ 438 പേരില്‍ 29 പേരും ആദ്യ 5000 ലിസ്റ്റില്‍ ഇടം പിടിച്ചു. ഫാര്‍മസി വിഭാഗത്തില്‍ പരീക്ഷയെഴുതിയ 54837 പേരില്‍ 47081 പേര് റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചു.
പെണ്‍കുട്ടികളില്‍ 3 പേരും ആണ്‍കുട്ടികളില്‍ ഏഴു പേരും ആദ്യ പത്ത് റാങ്കില്‍ ഇടം പിടിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീല്‍ ഓണ്‍ലൈനായാണ് ഫലപ്രഖ്യാപനം നടത്തിയത്. www.cee.kerala.gov.in വെബ്സൈറ്റ് വഴി ഫലമറിയാം.
പ്രവേശനപരീക്ഷയിലെ സ്കോര്‍ കഴിഞ്ഞ ഒമ്പതിന് പ്രസിദ്ധീകരിച്ചിരുന്നു.പ്ലസ് ടു പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കും പ്രവേശനപരീക്ഷയിലെ മാര്‍ക്കും തുല്യമായി പരിഗണിച്ചുള്ള നോര്മലൈസേഷന് പ്രക്രിയയിലൂടെയാണ് റാങ്ക് പട്ടിക തയാറാക്കിയത്. ബി.ആര്‍ക് പ്രവേശനത്തിനുള്ള ആര്‍ക്കിടെക്ചര്‍ റാങ്ക് പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും.
"
https://www.facebook.com/Malayalivartha