Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ജീസസ് ക്രൈസ്റ്റ് വാക്ക്, ചിന്ത, പ്രവൃത്തി എന്നിവയുടെ സമീകരണം കൊണ്ട് ലോകത്തെ ജയിച്ചവനാണ്; സ്വന്തമായി നിലപാടുകളുള്ളവര്‍ ; സത്യം തുറന്നുപറഞ്ഞവര്‍ ; അവര്‍ ചരിത്രത്തില്‍ അര്‍ഹിക്കുന്ന നിലയില്‍ സ്മരിക്കപ്പെടുക തന്നെ ചെയ്യും; ഷമ്മി തിലകന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

24 SEPTEMBER 2020 02:19 PM IST
മലയാളി വാര്‍ത്ത

നടൻ തിലകന്റെ എട്ടാം ചര്‍മവാര്‍ഷികദിനത്തില്‍ നടനെ അനുസ്മരിച്ച്‌ മകന്‍ ഷമ്മി തിലകന്റെ കുറിപ്പ് . ആരെയും കൂസാതെ സത്യം വിളിച്ചു പറയാന്‍ ചങ്കൂറ്റം കാണിച്ച തിലകനെ യേശുക്രിസ്തുവിനോട് ഉപമിച്ചാണ് ഓര്‍മദിനത്തില്‍ ഷമ്മിയുടെ കുറിപ്പ്. 'സത്യം തുറന്നുപറഞ്ഞവര്‍ ചരിത്രത്തില്‍ അര്‍ഹിക്കുന്ന നിലയില്‍ സ്മരിക്കപ്പെടുക തന്നെ ചെയ്യും. അതാണ് കാലം കാത്തുവെയ്ക്കാറുള്ള നീതി എന്നാണ് ഷമ്മി പറയുന്നത്. 

ഷമ്മിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്ബ് ജീവിച്ചിരിന്നെന്ന് നാം കരുതുന്ന..; ദൈവപുത്രനായി ആദരിക്കുന്ന #ജീസസ്_ക്രൈസ്റ്റ് വാക്ക്, ചിന്ത, പ്രവൃത്തി എന്നിവയുടെ സമീകരണം കൊണ്ട് ലോകത്തെ ജയിച്ചവനാണ്..! അവന്‍ ചിന്തിച്ചതു പോലെ തന്നെ പറഞ്ഞു..; പറഞ്ഞതുപോലെ പോലെ തന്നെ പ്രവര്‍ത്തിച്ചു..! തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞു.നിലവിലുള്ളത് ദുഷിച്ച വ്യവസ്ഥിതി ആണെന്നും..; സകലര്‍ക്കും നീതിയും സമാധാനവും നിറഞ്ഞ ഒരു സ്വര്‍ഗ്ഗരാജ്യം വരുമെന്നും അവന്‍ വിളിച്ചു പറഞ്ഞു..!അതിന്, സാമ്രാജ്യത്വ ശക്തികള്‍ അവനെ നിഷ്കരുണം വിചാരണ ചെയ്തു..!

പറഞ്ഞ സത്യങ്ങള്‍ മാറ്റി പറഞ്ഞാല്‍ ശിക്ഷിക്കാതിരിക്കാമെന്ന്, സ്വന്തം കൈ കഴുകിക്കൊണ്ട് ന്യായാധിപന്‍ #പീലാത്തോസ് അവനോട് പറഞ്ഞു..! പക്ഷേ അവന്‍..; #സത്യമാണ്_ജയിക്കേണ്ടത് എന്ന തന്‍റെ നിലപാടില്‍ ഉറച്ചു നിന്നതിനാല്‍, ആ കപട ന്യായവാദികള്‍ മുന്‍കൂട്ടി വിധിച്ച കുരിശുമരണം അവന് ഏറ്റുവാങ്ങേണ്ടിവന്നു..!സ്വന്തമായ നിലപാടുകളോടെ സത്യമാര്‍ഗത്തില്‍ സഞ്ചരിക്കുന്നവര്‍ എന്നും മഹാന്മാര്‍ ആയിരിക്കും..!

അവരൊരിക്കലും സത്യനിഷേധികളായ സൂത്രശാലികള്‍ക്ക് പ്രിയപ്പെട്ടരാകില്ല..! അവരെ ഈ കലിയുഗത്തിലും ഇക്കൂട്ടര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു കീഴടക്കിക്കൊണ്ടേയിരിക്കുന്നു..! ഇത്തരം സൂത്രശാലികള്‍ താല്‍ക്കാലികമായെങ്കിലും ചിലര്‍ക്കൊക്കെ പ്രിയപ്പെട്ടവര്‍ ആയിരിക്കും..! പക്ഷേ ഇക്കൂട്ടര്‍ എത്ര തന്നെ മിടുക്കുള്ളവരായാലും അവരുടെ അധര്‍മ്മ പ്രവര്‍ത്തികള്‍ ഒരിക്കല്‍ അനാവരണം ചെയ്യപ്പെടുക തന്നെ ചെയ്യും..! സുമനസ്സുകളില്‍ അവര്‍ വിസ്മരിക്കപ്പെടും..!

എന്നാല്‍ സ്വന്തമായി നിലപാടുകളുള്ളവര്‍..; സത്യം തുറന്നുപറഞ്ഞവര്‍..; അവര്‍ ചരിത്രത്തില്‍ അര്‍ഹിക്കുന്ന നിലയില്‍ സ്മരിക്കപ്പെടുക തന്നെ ചെയ്യും..! അതാണ് കാലം കാത്തുവെയ്ക്കാറുള്ള നീതി..! ബൈബിളില്‍ പറയുന്നത് ഇപ്രകാരം..;നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല..!അവന്‍റെ സ്മരണ എന്നേക്കും നിലനില്‍ക്കും..!ദുര്‍വാര്‍ത്തകളെ അവന്‍ ഭയപ്പെടുകയില്ല..!അവന്‍റെ ഹൃദയം അചഞ്ചലവും കര്‍ത്താവില്‍ ആശ്രയിക്കുന്നതുമാണ്..!അവന്‍റെ ഹൃദയം ദൃഢതയുള്ളതായിരിക്കും..! അവന്‍ ഭയപ്പെടുകയില്ല..!അവന്‍ ശത്രുക്കളുടെ പരാജയം കാണുന്നു..! [സങ്കീര്‍ത്തനങ്ങള്‍ 112-ല്‍ 6 മുതല്‍ 8]

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (2 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (5 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (6 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (7 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (7 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (7 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (8 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (8 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (8 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (8 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (8 hours ago)

Malayali Vartha Recommends