Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കണ്ടെയ്നറിൽ മൈസൂരിൽ നിന്ന് സംസ്ഥാനത്തേക്ക് 20 കോടി രൂപയുടെ 502 കിലോ കഞ്ചാവ് കടത്തി; കുൽവന്ത് സിങ്ങടക്കം മൂന്ന് പ്രതികൾക്ക് കോടതിയുടെ പ്രൊഡക്ഷൻ വാറണ്ട്

24 SEPTEMBER 2020 03:06 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ 4 ജില്ലകളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മൈസൂരിൽ നിന്ന് കണ്ടെയ്നർ ലോറിയിൽ 20 കോടി രൂപയുടെ 502 കിലോഗ്രാം കഞ്ചാവ് തലസ്ഥാനത്തേക്ക് കടത്തിയ കേസിൽ പ്രതികളായ കുൽവന്ത് സിങടക്കം മൂന്നു പ്രതികളെ ഹാജരാക്കാൻ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടെ പ്രൊഡക്ഷൻ വാറണ്ട്. മൂന്നു പ്രതികളെയും ഒക്ടോബർ 1ന് ഹാജരാക്കാൻ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. ബിജു മേനോൻ ജില്ലാ ജയിൽ സൂപ്രണ്ടിനോട് ഉത്തരവിട്ടു. കേസിൽ റിമാൻ്റിൽ കഴിയുന്ന ഒന്നാം പ്രതി നാഷണൽ പെർമിറ്റ് കണ്ടെയ്നർ ലോറി ഡ്രൈവർ പഞ്ചാബ് സ്വദേശി കുൽവന്ത് സിങ് (32) , രണ്ടാം പ്രതി ലോറി ക്ലീനർ ത്സാർഖണ്ഡ് സ്വദേശി കൃഷ്ണ (23) , മത്ക്കച്ചവടത്തിൻ്റെ മറവിൽ കഞ്ചാവ് കടത്ത് നടത്തുന്ന നാലാം പ്രതിയും തലസ്ഥാന ജില്ലയിലെ ഏജൻ്റുമായ ചിറയിൻകീഴ് അഴൂർ മുട്ടപ്പലം ഇടയില അഭയ വില്ലയിൽ ജയൻ എന്ന ജയച്ചന്ദ്രൻ നായർ (55) എന്നിവരെ ഹാജരാക്കാനാണുത്തരവ്.

കേസിലെ മൂന്നാം പ്രതിയായ കേരളത്തിലേക്കും വടക്കേ ഇന്ത്യയിലേക്കും വൻതോതിൽ കഞ്ചാവ് കയറ്റി അയക്കുന്ന പഞ്ചാബ് സ്വദേശിയും നിലവിൽ ഹൈദരാബാദ് ഭദ്രാചലം നിവാസിയുമായ രാജു ഭായി , കൂട്ടു പ്രതികളായ കണ്ണൂർ സ്വദേശി ജിതിൻ രാജ് , രാജു ഭായിയുടെയും ജിതിൻ രാജിൻ്റെയും ഇടനിലക്കാരനായ മൈസൂരിലെ റിസോർട്ടുടമ കോഴിക്കോട് സ്വദേശി ബാബുക്ക , കേരളത്തിൽ ഇടപാടിന് മേൽനോട്ടം വഹിക്കുന്നയാളും സംസ്ഥാനത്തെ ഏജൻറുമാരിൽ നിന്ന് പണം പിരിച്ച് രാജു ഭായിക്ക് എത്തിക്കുന്നയാളുമായ തൃശൂർ സ്വദേശി സെബു , തലസ്ഥാനത്തെ മറ്റൊരു ഏജൻറുമായ വടകര സ്വദേശി ആബേഷ് എന്നിവർ ഒളിവിലാണ്.

2020 സെപ്റ്റംബർ 6 ന് വെളുപ്പിന് 7 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൈസൂരിൽ നിന്ന് കണ്ടെയ്നർ ലോറിയുടെ ഡ്രൈവറുടെ എ സി ക്യാബിനിൻ്റെ രഹസ്യ അറയിൽ 50 പാക്കറ്റുകളിലായി ഒളിപ്പിച്ച് കണ്ണൂർ വഴി തലസ്ഥാനത്തേക്ക് കടത്തിയ അര ടൺകഞ്ചാവ് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർക്കോട്ടിക് സ്ക്വാഡ് ആണ് പിടികൂടിയത്.രഹസ്യവിവരത്തെ തുടർന്നാണ് ലോറി പരിശോധിച്ചത്. തലസ്ഥാനത്തെ ഏജൻറായ ചിറയിൻകീഴ് സ്വദേശി ജയൻ്റെ മുടപുരത്തെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റാൻ ആയി ജയനെ കാത്ത് ആറ്റിങ്ങൽ കോരാണിക്ക് സമീപം ഒതുക്കിയിട്ട സമയത്താണ് എക്സൈസ് ലോറിയും രഹസ്യ അറയിലൊളിപ്പിച്ച കഞ്ചാവും പിടികൂടിയത്. ലോറി ഡ്രൈവർ കുൽവന്ത് സിങിനെയും ക്ലീനർ കൃഷ്ണയെയും പിടികൂടിയതറിഞ്ഞ് ഇവരെ കാത്ത് ദേശീയ പാതയിൽ നിന്ന ജയൻ ഒളിവിൽ പോയി. തുടർന്ന് സെപ്റ്റംബർ 12ന് ഇയാളെ അറസ്റ്റ് ചെയ്തു. അതേ സമയം പിടിയിലായ പ്രതികളെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് ലഹരി മാഫിയ തലവൻ രാജു ഭായി അടക്കമുള്ള കൂട്ടുപ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനും കഞ്ചാവിൻ്റെ ഉറവിടം, വിതരണക്കാർ , ഇടനിലക്കാർ അടക്കമുള്ള കണ്ണികളെ അറസ്റ്റ് ചെയ്യുന്നതിനുമായി കോടതി 5 ദിവസം പ്രതികളെ എക്സൈസ് കസ്റ്റഡിയിൽ വിട്ടിരുന്നു. എന്നിട്ടും യാതൊന്നും കണ്ടെത്താൻ എക്സൈസിനായില്ല. ലഹരി മാഫിയക്ക് സർക്കാരിലുള്ള ഉന്നത സ്വാധീനത്താൽ തുമ്പുണ്ടാക്കാൻ വഴിയില്ലാതെ എക്സൈസ് അന്വേഷണം നിലച്ച മട്ടാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. നാമമാത്രമായി രാജു ഭായിയെ മൂന്നാം പ്രതിയായി എക്സൈസ് എഫ് ഐ ആറായ ഒ ആർ ( ഒക്കറൻസ് റിപ്പോർട്ടിൽ) ചേർത്തെങ്കിലും മറ്റു പ്രതികളെപ്പറ്റി ഓ അർ മൗനം പാലിക്കുന്നു. അവരെ പ്രതിചേർത്ത് അഡീഷണൽ റിപ്പോർട്ടും കോടതിയിൽ ഫയൽ ചെയ്യാത്തത് അന്വേഷണം അട്ടിമറിക്കുന്നതായ ന്യായ സംശയത്തിന് ബലം കൂട്ടുന്നുമുണ്ട്.

ചിറയിൻ കീഴിലെ മുടപുരത്തെ ഗോഡൗണിൽ സൂക്ഷിച്ച ശേഷം തിരുവനന്തപുരം , തൃശൂർ , കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ചില്ലറ വിൽപ്പനക്കാർക്ക് വിതരണം ചെയ്യുന്നതിന് പദ്ധതിയിട്ട കഞ്ചാവാണ് പിടികൂടിയത്. മത്സ്യക്കച്ചവടം മറയാക്കിയാണ് ജയൻ കഞ്ചാവ് കടത്തിയിരുന്നത്. മത്സ്യക്കച്ചവടത്തിനായി മുടപുരത്ത് സൗകര്യം ഒരുക്കിയിരുന്നു.

കണ്ണൂർ സ്വദേശി ജിതിൻ രാജുമായി ചേർന്നാണ് തലസ്ഥാനത്ത് കഞ്ചാവ് എത്തിച്ചത്. ഗൾഫിലായിരുന്ന ജയചന്ദ്രന് നാട്ടിലെത്തി നടത്തിയ ബിസിനസുകൾ പൊളിഞ്ഞ തോടെയാണ് കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞത്. ഹിന്ദി അറിയാവുന്ന ജയനാണ് ലഹരി മാഫിയ തലവനായ രാജു ഭായിയുമായി സംസാരിച്ചിരുന്നത്. ജിതിൻ രാജിൻ്റെയും രാജു ഭായിയുടെയും ഇടനിലക്കാരനായ മൈസൂരുവിലെ റിസോർട്ടുടമ കോഴിക്കോട് സ്വദേശി ബാബുക്ക മറ്റൊരു കേസിൽ മൈസൂരു പോലീസിൻ്റെ അറസ്റ്റിലായിട്ടുണ്ട്. എന്നിട്ടുപോലും അയാളെ ഈ കേസിൽ ഫോർമൽ അറസ്റ്റ് ചെയ്യുന്നതിനും കസ്റ്റഡിയിൽ വാങ്ങുന്നതിനുമായി എക്സൈസ് സ്ക്വാഡ് തിരുവനന്തപുരം കോടതിയിൽ പ്രൊഡക്ഷൻ വാറണ്ടപേക്ഷ നാളിതുവരെ സമർപ്പിച്ചിട്ടില്ല. ഇതും ദുരൂഹത വർദ്ധിപ്പിക്കുന്നു.

രാജു ഭായിക്ക് ആന്ധ്രയിലെ നക്സൽ മേഖലയിൽ വൻ സ്വാധീനമുള്ളതായി എക്സൈസ് വെളിപ്പെടുത്തിയിട്ടുണ്ട്. പിടിയിലായ ലോറി ഡ്രൈവർ കുൽവന്ത് സിങ് ഇയാളുടെ വിശ്വസ്തനാണ്. വയനാട് തോൽപെട്ടി ചെക്ക് പോസ്റ്റിൽ കഴിഞ്ഞ മാസം പിടികൂടിയ 90 കിലോ കഞ്ചാവ് രാജു ഭായി കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. ലോറിയുടെ ഉടമസ്ഥനും ഭായിയാണെന്ന് തെളിഞ്ഞിട്ടുണ്ട്.

കണ്ണൂർ സ്വദേശി ജിതിൻ രാജ് വഴിയാണ് രാജു ഭായി കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചത്. തടിക്കച്ചവടത്തിലെ പങ്കാളിത്തമാണ് ജിതിനെയും ജയനെയും അടുപ്പിച്ചത്. 30 ലക്ഷം രൂപ നൽകിയാണ് ഇവർ കഞ്ചാവ് വാങ്ങിയത്. 15 ലക്ഷം ജിതിനും ജയനും ചേർന്ന് മുതൽ മുടക്കി. ബാക്കി 15 ലക്ഷം രൂപ കഞ്ചാവ് വാങ്ങാൻ താൽപര്യം കാട്ടിയ കച്ചവടക്കാരിൽ നിന്നും വാങ്ങിയതാണ്. പ്രതികളെ പിടികൂടാൻ കേന്ദ്ര ഏജൻസികളുടേതടക്കം സഹായം തേടുമെന്ന് വീമ്പിളക്കിയ എക്സൈസാണ് ഇപ്പോൾ മൗനം പാലിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (7 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (7 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (7 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (7 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (7 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (7 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (7 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (7 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (8 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (8 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (8 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (14 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (14 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (15 hours ago)

Malayali Vartha Recommends