ടിക്ടോക് താരം ലിതിന്‍ ക്രൂസിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

ടിക്ടോക് താരം ലിതില്‍ എന്ന ലിതിന്‍ ക്രൂസിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ വീടിനുസമീപത്തെ മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആലപ്പുഴ നീലംപേരൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ചക്കച്ചംപാക്ക നാല്‍പ്പത്താറില്‍ ചിറയില്‍ ലതീഷിന്റെ മകന്‍ ആണു മരിച്ചത്. സ്ഥിരമായി ടിക്ടോക്കില്‍ പ്രത്യക്ഷപ്പെടാറുള്ള ഇയാള്‍ക്ക് 10 ലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. ടിക് ടോക്കില്‍ ലിതിന്‍ ക്രൂസ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഉത്തരേന്ത്യയില്‍ ധാരാളം ആരാധകന്മാരുണ്ടായിരുന്നു ലിതിന്.
മരണവിവരം അറിഞ്ഞ് യൂട്യൂബിലും സമൂഹമാധ്യമങ്ങളായ ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവയില്‍ നിരവധി ആരാധകരാണ് ദുഃഖം പങ്കുവച്ചത്. ടിക്ടോക്ക് നിരോധിച്ചെങ്കിലും യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും ലിതിന്‍ സജീവമായിരുന്നു.
https://www.facebook.com/Malayalivartha



























