സ്‌കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ചെന്നിത്തലയില്‍ സ്‌കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. ചെന്നിത്തല സൗത്ത് തഴത്തേതില്‍ ബാബുവിന്റെ ഭാര്യ ആനി ബാബു (56) ആണ് മരിച്ചത്. മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ പത്തു മണിയോടെയാണ് അപകടമുണ്ടായത്. ടിപ്പര്‍ ലോറി പിന്നില്‍ നിന്ന് വേഗതയില്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആനി ബാബു സ്‌കൂട്ടര്‍ പരമാവധി റോഡിന്റെ ഇടതുവശത്തേക്ക് ഒതുക്കി നല്‍കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ആനിയുടെ തലയിലൂടെ ടിപ്പര്‍ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങി തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























