അതിര്‍ത്തിയിലെ മദ്യവില്‍പന: മുഖ്യമന്ത്രി ഇടപെടണമെന്ന് ടി.എന്‍ പ്രതാപന്‍

കേരളകര്‍ണാടക അതിര്‍ത്തിയില്‍ പുതിയ മദ്യവില്‍പന ശാലകള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കുന്നതില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ. ഉമ്മന്‍ചാണ്ടി ഇക്കാര്യം കര്‍ണാടക മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണം. അതിര്‍ത്തിയില്‍ ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് കേരളം നിരുത്സാഹപ്പെടുത്തണം. അയല്‍ സംസ്ഥാനങ്ങളില്‍ മദ്യ നിര്‍മാണശാലകളുള്ള കേരളത്തിലെ മദ്യവ്യവസായികളാണ് ഇതിന് പിന്നില്‍. സംസ്ഥാനത്തെ പുതിയ മദ്യനയം അട്ടിമറിക്കാനുള്ള നീക്കമാണ് ഇവര്‍ നടത്തുന്നതെന്നും പ്രതാപന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























