‘കെ.എം മാണിയെ കോഴ മാണി എന്ന് വിളിച്ച, ഈ പാർട്ടിയെ ഇത്രയെല്ലാം പറഞ്ഞ് അപമാനിച്ച പിണറായി വിജയനെ കൊണ്ട് തന്നെ താൻ പരിശുദ്ധനാണെന്നു പറയിപ്പിച്ച ജോസ് കെ.മാണിയുടെ മിടുക്കിനെ ഞാൻ അഭിനന്ദിക്കുന്നു; എൽഡിഎഫിലേക്ക് എന്റെ പട്ടി പോകും; എന്റെ സ്വഭാവം അറിയാമല്ലോ ? പൊട്ടിത്തെ റിച്ച് പി സി ജോർജ്

ജോസ് കെ മാണി എല്‍.ഡി.എഫിലേക്ക് പോയതും ഘടകകക്ഷിയാക്കാന്‍ സി.പി.എം കേന്ദ്രനേതൃത്വം തീരുമാനിച്ചതുമെല്ലാം തന്നെ രാഷ്ട്രീയ കോളിളക്കം സൃഷ്ട്ടിച്ച് മുന്നിൽ നിൽക്കവേ ഞെട്ടിക്കുന്ന പ്രതികരണവുമായി പി സി ജോർജ്. എല്‍.ഡി.എഫിനെ ശക്തിപ്പെടുത്തുന്ന നിലപാടാണ് ജോസ് കെ മാണിയുടേതെന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു . ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിൽ കുറിക്കുകൊള്ളുന്ന മറുപടിയാണ് പിസി ജോർജ് നടത്തിയിരിക്കുന്നത്. ജോസ് കെ മാണിയെ പോലെ ഇടതുപക്ഷത്തേക്ക് പോകാൻ വല്ല തീരുമാനവുമുണ്ടോ എന്ന ചോദ്യങ്ങൾക്ക് അദ്ദേഹം നൽകിയ മറുപടി കേട്ട് എൽഡിഎഫ് ഞെട്ടിത്തരിച്ചു . എന്റെ പട്ടി പോകും എൽഡിഎഫിൽ എന്നായിരുന്നു അദ്ദേഹം പ്രതിക്കരിച്ചത് . എന്നോട് ഇങ്ങനെയുള്ള ചോദ്യം ചോദിക്കരുത്. എന്റെ സ്വഭാവം അറിയാമല്ലോ എന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത് . തൊട്ടുപിന്നാലെ ജോസ് കെ മാണിയെ കുറിച്ച് പി.സി ജോർജ് നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു.
‘കെ.എം മാണിയെ കോഴ മാണി എന്ന് വിളിച്ച, ഈ പാർട്ടിയെ ഇത്രയെല്ലാം പറഞ്ഞ് അപമാനിച്ച പിണറായി വിജയനെ കൊണ്ട് തന്നെ താൻ പരിശുദ്ധനാണെന്നു പറയിപ്പിച്ച ജോസ് കെ.മാണിയുടെ മിടുക്കിനെ ഞാൻ അഭിനന്ദിക്കുന്നു. എന്നാൽ ഈ തീരുമാനം ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാകും. കാരണം സാമ്പത്തിക നേട്ടത്തിനായി എന്തും ചെയ്യുന്ന ആളാണ് ജോസ്. മാണി സാർ കോഴ വാങ്ങിയിട്ടുണ്ടെന്ന് ഞാൻ ഉറപ്പിച്ച് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല കെ.എം. മാണിയുടെ വീട്ടിലെ നോട്ടെണ്ണല്‍ യന്ത്രം കണ്ടിട്ടുണ്ടെന്നു പി.സി.ജോര്‍ജ് പറഞ്ഞു . നോട്ടെണ്ണല്‍ യന്ത്രം ഉണ്ടെന്നു പുറംലോകം അറിഞ്ഞതെങ്ങനെയെന്നും ജോര്‍ജ് പറയുന്നു.ബാർക്കോഴയായി പണം കൊടുക്കാൻ വന്ന മുതലാളിമാർ വരുന്ന വഴി ബാറിൽ കയറി ഒന്നു മിനുങ്ങി. ഇത്ര ലക്ഷം പെട്ടിയിലിരിക്കയല്ലേ എന്നു കരുതി അതിൽ നിന്നും പണം എടുത്ത് ബാറിലെ ബില്ലും അടച്ചു. പതിനായിരം കുറഞ്ഞാൽ മാണി സാർ എങ്ങനെ അറിയാനാ എന്ന് അവർ ചിന്തിച്ചു. അങ്ങനെ അവർ മാണിയുടെ വീട്ടിലെത്തി പണവും കൊടുത്തു മടങ്ങി. പണം കൊടുത്ത് മടങ്ങി ഒരു 50 മീറ്റർ പോയി കാണും അപ്പോഴേക്കും വിളി വരുന്നു. ഇതിൽ പതിനായിരം കുറവുണ്ടല്ലോ എന്ന്. ഇത്ര ചുരുങ്ങിയ സമയം കൊണ്ട് എണ്ണിത്തിട്ടപ്പെടുത്താൻ യന്ത്രമല്ലാതെ എന്താണുള്ളത്. അവിടെ നോട്ടെണ്ണുന്ന യന്ത്രമുണ്ട്. പി.സി ജോർജ് പറയുന്നു. ചര്‍ച്ചയില്‍ മറ്റൊരിടത്ത് ആ യന്ത്രം താന്‍ കണ്ടതാണെന്നും ജോര്‍ജ് പറയുന്നു.
https://www.facebook.com/Malayalivartha























