സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഓണത്തിനുമുമ്പ് ആറ് ശതമാനം ക്ഷാമബത്ത

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആറ് ശതമാനം ക്ഷാമബത്ത കൂടി ഓണത്തിനു മുമ്പ് നല്‍കുമെന്ന് മന്ത്രി കെ.എം. മാണി അറിയിച്ചു. ഇതോടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 86 ശതമാനമാകും. കഴിഞ്ഞ ജനുവരി മുതല്‍ ഇതിന് പ്രാബല്യമുണ്ടാകും.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ക്ഷാമബത്തയും ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭ്യമാക്കും. പ്രതിവര്‍ഷം ഏകദേശം 1000 കോടി രൂപയുടെ അധികബാധ്യതയാണ് ഇതുമൂലമുണ്ടാവുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























