ബിനീഷിന്റെ വീട്ടില്‍ നിന്നും ലഭിച്ച ക്രെഡിറ്റ് കാര്‍ഡ്... ബിനീഷിന്റെ ഭാര്യയും ഭാര്യ മാതാവും പറഞ്ഞ കള്ളത്തരം പൊളിച്ചടുക്കി ഇഡി

ബിനീഷിന്റെ ഭാര്യയും ഭാര്യ മാതാവും വിവാദമാക്കിയ ആ ക്രെഡിറ്റ് കാര്‍ഡ് തലസ്ഥാനത്തെ ഒരു സ്ഥാപനത്തില്‍ ഉപയോഗിച്ചുവെന്നതിന് തെളിവ് ലഭിച്ചതായി റിപ്പോര്‍ട്ട്്. ബിനീഷിന്റെ വീട്ടില്‍ നിന്നും ലഭിച്ച ക്രെഡിറ്റ് കാര്‍ഡിന്റെ വിവരങ്ങള്‍ ഇഡി ശേഖരിച്ചതായാണ് വിവരം. രണ്ടാഴ്ച മുന്‍പ് ഈ ക്രെഡിറ്റ് കാര്‍ഡ് തിരുവനന്തപുരത്ത് ഉപയോഗിക്കപ്പെട്ടതായാണ് സൂചന.
ഇന്നലത്തെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ക്രെഡിറ്റ് കാര്‍ഡ് അന്വേഷണത്തില്‍ ശക്തമായ നീക്കമാണ് അന്വേഷണ ഏജന്‍സി നടത്തുന്നത്. അനൂപും ബിനീഷും തമ്മില്‍ ബാങ്ക് ട്രാന്‍സാക്ഷന് തെളിവ് ഇഡിയുടെ കയ്യിലുണ്ട്. വിവാദം സൃഷ്ടിച്ച റെയ്ഡിനു പിന്നാലെ ഇഡി മടങ്ങിയതിന് ശേഷമാണ് ക്രഡിറ്റ് കാര്‍ഡ് രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരത്തെ ബ്യൂട്ടി പാര്‍ലറില്‍ ഉപയോഗിക്കപ്പെട്ടതായ വിവരം വെളിയില്‍ വരുന്നത്.
ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡ് ഇഡി സംഘം 'കോടിയേരി' വീട്ടില്‍ വെച്ച ശേഷം വീട്ടില്‍ നിന്ന് ലഭിച്ചു എന്ന സ്‌റ്റേറ്റ്‌മെന്റില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു എന്നാണ് ബിനീഷിന്റെ ഭാര്യയായ റെനീറ്റയും മാതാവ് മിനിയും ആരോപിച്ചത്. വീട്ടില്‍ നിന്ന് കിട്ടിയ കാര്‍ഡ് ആണ് ഇത് എന്ന വാദത്തില്‍ ഇഡി തുടരവേ തന്നെയാണ് കാര്‍ഡ് വിവാദം ബിനീഷ് കോടിയേരിയുടെ ഭാര്യ കുടുംബത്തിനു വിനയാകും എന്ന സൂചനകള്‍ ലഭിക്കുന്നത്. അന്വേഷണം ഭാര്യ ബന്ധുക്കളിലേക്ക് കൂടി നീണ്ടെക്കാനുള്ള സൂചനകള്‍ ആണ് വരുന്നത്. റെനീറ്റയുടെയും മാതാവിന്റെയും ഫോണ്‍ പിടിച്ചെടുത്തത് ഇതിന്റെ സൂചനകളായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha