റെയിഡ് നടന്നപ്പോള്‍ എന്ത് ബാലാവാകാശ ലംഘനമാണ് ഉണ്ടായത്? മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ച് കെ.സുരേന്ദ്രന്‍

തിരുവനന്തപുരത്ത് റെയിഡ് നടന്നപ്പോള്‍ എന്ത് ബാലാവാകാശ ലംഘനമാണ് ഉണ്ടായതെന്ന് ചോദിച്ച് മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ദേശീയ അന്വേഷണ ഏജന്‍സിയെ തടയാന്‍ നിയമസഭയെ ദുരുപയോഗിക്കുകയാണ് മുഖ്യമന്ത്രി. ഒരു അഴിമതി കേസ് അന്വേഷിക്കുന്നത് എങ്ങനെയാണ് നിയമസഭയുടെ അവകാശ ലംഘനമാവുന്നതെന്ന് കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു. റെയിഡ് നടന്നപ്പോള്‍ എന്ത് ബാലാവാകാശ ലംഘനമാണ് ഉണ്ടായത്? അതേ ദിവസം ആറുവയസുകാരിയായ കൊച്ചുകുഞ്ഞ് കോഴിക്കോട് പീഡനത്തിനിരയായിട്ട് കമ്മീഷന്‍ എന്തുകൊണ്ട് പോയില്ല? കേരളത്തിലെ കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ എന്ത് നടപടിയാണ് ബാലാവകാശ കമ്മീഷന്‍ ഇതുവരെ എടുത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എറണാകുളം ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷൈജു കെ.എസ് എന്നിവരും പങ്കെടുത്തു.
കേന്ദ്രസംസ്ഥാന തര്‍ക്കമായി കേസ് അന്വേഷണത്തെ മാറ്റി പിണറായി വിജയന്‍ ഇരപരിവേഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പൊലീസിനെയും ബാലാവകാശ കമ്മീഷനെയും ഉപയോഗിച്ച് ദേശീയ ഏജന്‍സികളെ തടയാന്‍ ശ്രമിക്കുകയാണ്. ബാലാവകാശ കമ്മീഷന്‍ പാര്‍ട്ടി കമ്മീഷനാണ്. നിയമ സംവിധാനത്തെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ മിഷനറിയെയാണ് ഉപയോഗിക്കുന്നത്, അദ്ദേഹം പറഞ്ഞു.
അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്ബില്‍ ഹാജരാവുന്നതിന് മുമ്ബ് ചിലര്‍ക്ക് കൊവിഡ് വരുന്നതും സംശയകരമാണ്. ലക്ഷക്കണക്കിന് രൂപ മുടക്കി അഭിഭാഷകരെ വരുത്തിയാണ് വടക്കാഞ്ചേരി ലൈഫ് കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തത്. അഡീഷണല്‍ സെക്രട്ടറി രവീന്ദ്രനെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള പാലമാണ് രവീന്ദ്രന്‍. പല കരാറുകളുടേയും പിന്നില്‍ രവീന്ദ്രനാണ്. പിണറായിയും കൊടിയേരിയും ഉള്‍പ്പെടെയുള്ള സി.പിഎം നേതാക്കളുടെ സന്തത സഹചാരിയാണ് അദ്ദേഹം. സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തിയെന്നാണ് രവീന്ദ്രനെതിരായ ആരോപണം. സി.പി.എം നേതാക്കള്‍ക്ക് രവീന്ദ്രന്റെ കാര്യത്തില്‍ കയ്യൊഴിയാനാവില്ല. രവീന്ദ്രന്‍ സി.പി.എം നോമിനിയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha