ബിനീഷ് കോടിയേരിയുടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) കസ്റ്റഡി ഇന്ന് അവസാനിക്കും... വൈകുന്നേരം ബെംഗളൂരുവിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കും,കേരളത്തില്‍ നടത്തിയ റെയ്ഡിന്റെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്യാന്‍ ഇ.ഡി. കൂടുതല്‍ ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുമെന്ന് സൂചന

ബിനീഷ് കോടിയേരിയുടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) കസ്റ്റഡി ശനിയാഴ്ച അവസാനിക്കും. ലഹരിയിടപാടുകേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടും ബിനാമി ഇടപാടുകളുംസംബന്ധിച്ച് കഴിഞ്ഞ എട്ടുദിവസമായി ബിനീഷിനെ ഇ.ഡി. സോണല്‍ ഓഫീസില്‍ ചോദ്യംചെയ്തുവരികയാണ്. ഇന്നലെ രാവിലെ എട്ടുമണിയോടെ ബിനീഷിനെ ഇ.ഡി. സോണല്‍ ഓഫീസിലെത്തിച്ചു. പത്തിന് ആരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി എട്ടരവരെ തുടര്‍ന്നു.
ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിലും അദ്ദേഹത്തിന്റെ ബിനാമികളെന്നു സംശയിക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ ലഭിച്ച വിവരത്തില്‍ വിശദീകരണം തേടി. ബിനീഷ് ചെറിയതോതില്‍ സഹകരിക്കുന്നുണ്ടെങ്കിലും ബിനാമി ഇടപാടുകളില്‍ തൃപ്തികരമായ മറുപടിയല്ല നല്‍കുന്നതെന്നാണ് ഇ.ഡി. വൃത്തങ്ങളില്‍നിന്ന് അറിയുന്നത്. അബ്ദുല്‍ ലത്തീഫുമായുള്ള ബിസിനസ് പങ്കാളിത്തം ബിനീഷ് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. ശനിയാഴ്ച വൈകുന്നേരം മൂന്നുമണിവരെയാണ് ബിനീഷിന്റെ കസ്റ്റഡി അനുവദിച്ചത്. വൈകുന്നേരം ബെംഗളൂരുവിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കും. കേരളത്തില്‍ നടത്തിയ റെയ്ഡിന്റെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്യാന്‍ ഇ.ഡി. കൂടുതല്‍ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.
കേരളത്തില്‍ റെയ്ഡ് നടത്തിയതിനെത്തുടര്‍ന്നുള്ള സംഭവങ്ങളും കോടതിയെ അറിയിക്കും. ബനീഷിന്റെ ബിനാമിയാണെന്ന് വിശ്വസിക്കുന്ന അബ്ദുല്‍ ലത്തീഫ്, 2015-ല്‍ മുഹമ്മദ് അനൂപ് ബെംഗളൂരുവില്‍ തുടങ്ങിയ ഹയാത്ത് റസ്റ്റോറന്റിലെ പങ്കാളി കോഴിക്കോട് സ്വദേശി റഷീദ് എന്നിവരെ ചോദ്യംചെയ്യേണ്ടതുണ്ട്. ഇവരെ ബീനിഷിനോടൊപ്പമിരുത്തി ചോദ്യംചെയ്യാനാണ് തീരുമാനം. ലഹരിക്കേസില്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി.) സ്വീകരിക്കുന്ന നിലപാടും ബിനീഷിന് നിര്‍ണായകമാകും. ലഹരിമരുന്ന് ഉപയോഗിച്ചെന്നും ലഹരിയിടപാടിന് സാമ്പത്തികസഹായം നല്‍കിയെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ ബിനീഷിനെതിരേ എന്‍.സി.ബി. കേസെടുത്തേക്കും. ബിനീഷിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ എന്‍.സി.ബി. കസ്റ്റഡിയില്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്. ബിനീഷിന്റെ ബെംഗളൂരുവിലെ ബിനാമി ഇടപാടുകളിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha