എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൊച്ചിയില്‍ പുതിയ മേധാവി... ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത്, കള്ളപ്പണ ഇടപാടുകള്‍ എന്നിവ അടക്കമുള്ള കേരളത്തിലെ ഇ.ഡിയുടെ എല്ലാ കേസുകളുടെയും അന്വേഷണത്തിന് മനീഷ് ഗോഡ്റ നേതൃത്വം നല്‍കും

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൊച്ചിയില്‍ പുതിയ മേധാവി... ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത്, കള്ളപ്പണ ഇടപാടുകള്‍ എന്നിവ അടക്കമുള്ള കേരളത്തിലെ ഇ.ഡിയുടെ എല്ലാ കേസുകളുടെയും അന്വേഷണത്തിന് മനീഷ് ഗോഡ്റ നേതൃത്വം നല്‍കും.ഇ.ഡി ജോയിന്റ് ഡയറക്ടറായി മനീഷ് ഗോഡ്റ ചുമതലയേറ്റു. സംസ്ഥാനത്തെ ഇ.ഡി അന്വേഷണങ്ങള്‍ ഊര്‍ജിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയില്‍ പുതിയ ജോയിന്റ് ഡയറക്ടറെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളത്.
നേരത്തെ കൊച്ചിയില്‍ ഇ.ഡിക്ക് ജോയിന്റ് ഡയറക്ടര്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം സ്ഥലമാറി പോയശേഷം അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിവന്നത്. ചെന്നൈയിലെ ജോയിന്റ് ഡയറക്ടറുടെ മേല്‍നോട്ടത്തിലായിരുന്നു കൊച്ചിയിലെ പ്രവര്‍ത്തനങ്ങള്‍.
https://www.facebook.com/Malayalivartha