വാങ്ങിയ ചരിത്രമില്ല... ബിനീഷിന്റെ വീട്ടില്‍ നടന്ന റെയ്ഡിന് തടസ്സം സൃഷ്ടിച്ച ബിനീഷിന്റെ ഭാര്യ റെനീറ്റ, അമ്മ മിനി പ്രദീപ്, ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ മനോജ്കുമാര്‍, പൂജപ്പുര എസ് ഐ വിന്‍സെന്റ് എന്നിവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുക്കും

ഇന്ത്യന്‍ മണി ലോണ്ടറിംഗ് ആന്റ് സെര്‍ച്ച് ആക്റ്റ് 2005 അനുസരിച്ചുള്ള നിയമപരിരക്ഷ നല്‍കുന്ന ഇഡി റെയസ് തടസപ്പെടുത്തിയാല്‍ അത് നിയമപരമായ ബാധ്യതയായി തീരും. ഇഡിയുടെ വാഹനം തടഞ്ഞ പൂജപ്പുര എസ്‌ഐക്ക് ചിലപ്പോള്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ പോലും ലഭിക്കണമെന്നില്ല.
തലസ്ഥാനത്തെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മനസ്സില്‍ വിരിഞ്ഞ ആശയമാണ് പൂജപ്പുര പോലീസിന് ബിനീഷിന്റെ ഭാര്യാ പിതാവ് നല്‍കിയ പരാതി. ബാലാവകാശ കമ്മീഷന് പരാതി അയക്കാന്‍ നിര്‍ദ്ദേശിച്ചതും ഇതേ പോലീസ് ഉദ്യോഗസ്ഥനാണെന്നാണ് സൂചന. തലശ്ശേരി സ്വദേശിയായ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷനെ മുഖ്യന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചാണ് സ്ഥലം സന്ദര്‍ശിക്കണമെന്ന് ആഭ്യര്‍ത്ഥിച്ചത്. റെയ്ഡിന് പോകുമ്പോള്‍ രണ്ട് വയസ്സുള്ള മകളെ കൂട്ടുണമെന്ന ബുദ്ധി ബിനീഷിന്റെ ഭാര്യയെ ഉപദേശിച്ചതും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനാണെന്നാണ് ആരോപണം. ബാലാവകാശ കമ്മീഷനെ വിഷയത്തില്‍ ഇടപെടുവിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.
എന്നാല്‍ ബുദ്ധി ഉപദേശിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥനോ പൂജപ്പുര സ്‌റ്റേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരോ ഇ.ഡി യെ തടയാന്‍ ചെന്നില്ല. റിട്ടയര്‍ ചെയ്യാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കുന്ന ഒരു ഉദ്യോഗസ്ഥനെ മാത്രമാണ് അയച്ചത്. മരുതം കുഴിയിലെ കോടിയേരി വീട്ടില്‍ ചെന്നാല്‍ അത് തങ്ങളുടെ ഭാവിയെ ബാധിക്കുമെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മനസിലാക്കി. ബുദ്ധി ഉപദേശിച്ച ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനോട് പൂജപ്പുര സിഐ ഇക്കാര്യം അറിയിച്ചപ്പോള്‍ ഏതെങ്കിലും നേര്‍ച്ച കോഴികളെ പറഞ്ഞു വിടാനായിരുന്നു നിര്‍ദ്ദേശം. ഇംഗ്ലീഷ് അറിയാത്ത ഉദ്യോഗസ്ഥരാണെങ്കില്‍ അത്രയും നല്ലതെന്നും പറഞ്ഞു. പൂജപ്പുര സി ഐ പറഞ്ഞതു പ്രകാരം പ്രവര്‍ത്തിച്ചു. മുന്‍ ആഭ്യന്തര മന്ത്രിയുടെ വീട്ടിലേക്കാണ് പോകുന്നതെന്ന മര്യാദ പോലും പോലീസുകാര്‍ കാണിച്ചില്ല. കാരണം മന്ത്രിസഭ മാറാന്‍ ഇനി 6 മാസം തികച്ചില്ല. അതില്‍ 4 മാസം തെരഞ്ഞടുപ്പായിരിക്കും. അപ്പോള്‍ ഉദ്യോഗസ്ഥര്‍ സൂക്ഷിച്ച് മാത്രം നീങ്ങും.
ഇഡിയുമായി സഹകരിക്കേണ്ടത് വീട്ടുകാരുടെ നിയമപരമായ ബാധ്യതയാണ്. പുറത്തു നിന്നുള്ള ആര്‍ക്കും ഇതില്‍ ഇടപെടാന്‍ അധികാരമില്ല. കോടിയേരി വീട്ടില്‍ നടന്നത് ഇത് രണ്ടിന്റെയും ലംഘനമാണ്. അതു കൊണ്ടാണ് ഇഡി കേസെടുക്കുന്നത്. പുറത്തു നിന്നുള്ള പോലീസും ബാലാവകാശ കമ്മീഷനും റെയ്ഡ് തടസ്സപ്പെടുത്താനെത്തിയത് കൃത്യമായി പറഞ്ഞാല്‍ നിയമലംഘനമാണ്. ബിനീഷിന്റെ കുട്ടിക്ക് അമ്മയുടെ സാമീപ്യമുണ്ടായിരുന്നു. കുട്ടിക്ക് ഇഡി ഭക്ഷണം നിഷേധിച്ചിട്ടില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇഡിക്ക് പരാതി നല്‍കാം. മറ്റൊരു ഏജന്‍സിക്കും പരാതി നല്‍കാന്‍ നിയമപരമായി പറ്റില്ല. വീട്ടില്‍ ഇല്ലാതിരുന്ന ബിനീഷിന്റെ ഭാര്യാപിതാവിന് പരാതി നല്‍കാനും അര്‍ഹതയില്ല. അതുമായി എത്തിയ ബാലാവകാശ കമ്മീഷന്‍ കാണിച്ചതും നിയമവിരുദ്ധമായ കാര്യമാണ്. അതുകൊണ്ടാണ് അവര്‍ക്കെതിരെ കേസെടുക്കാന്‍ ആലോചിക്കുന്നത്. കേരള ബാലാവകാശ കമ്മീഷന് ഒരു കേന്ദ്ര ഏജന്‍സിക്കെതിരെ കേസെടുക്കാന്‍ നിയമപരമായി കഴിയില്ല. അവരുടെ അധികാര പരിധി കേരളം മാത്രമാണ്
റെയ്ഡില്‍ എത്തിയ ഇഡി ഉദ്യോഗസ്ഥര്‍ അവരുടെ ഡയറക്ടര്‍ക്ക് 17 എ എന്ന ഫോം നല്‍കും. ഇതില്‍ റെയ്ഡിന് തടസ്സപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചോ എന്നൊരു കോളമുണ്ട്. അതില്‍ ഇവരുടെയൊക്കെ പേരെഴുതാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. അങ്ങനെ രേഖപ്പെടുത്തപ്പെട്ടാല്‍ തടസ്സപ്പെടുത്തിയവര്‍ വിചാരണ നേരിടേണ്ടി വരും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തുന്നത് നിയമ ലംഘനമാണ്.
അനൂപ് മുഹമ്മദിന്റെ കാര്‍ഡ് കണ്ടെടുത്ത വിവരം ഇഡി രേഖപ്പെടുത്തിയത് ഫോം 2 ലാണ്. ഇതാണ് വീട്ടുകാര്‍ ഒപ്പിടാന്‍ വിസമ്മതിച്ചത്. വസ്തുക്കള്‍ കണ്ടെടുക്കുമ്പോള്‍ വീട്ടുകാരുടെ സാന്നിധ്യം വേണമെന്നില്ല. ടീമിലില്ലാത്ത 2 പേര്‍ ഒപ്പിട്ടാല്‍ മതി. അപ്രകാരം ഒപ്പിടുകയും ചെയ്തു. കാര്‍ഡ് കണ്ടെടുത്ത വീട്ടില്‍ നിന്നല്ലെന്ന് സ്ഥാപിക്കേണ്ടത് ബിനീഷിന്റെ ഉത്തരവാദിത്വമാണ്. എതിര്‍ വിശദീകരണം നല്‍കാതിരുന്നാല്‍ വിചാരണ സാധ്യത ഇല്ലാതാകും. ഫോമില്‍ ഒപ്പിടാത്തത് മനപൂര്‍വമാണെന്ന് ഇഡി കണ്ടെത്തിക്കഴിഞ്ഞു.
മുഖ്യമന്ത്രി റെയ്ഡിനെതിരെ സംസാരിക്കാതിരുന്നത് ഇ ഡി പേടി ഉള്ളതുകൊണ്ടാണ്. റെയ്ഡിനെതിരെ മിണ്ടരുതെന്ന് അദ്ദേഹത്തിന് നിയമോപദേശം ലഭിച്ചിരുന്നു.
റെനീറ്റ ബിനീഷ് കാണിച്ച കാര്യങ്ങളുടെ ബാക്കി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ക്ക് മനസിലാകും. അതിന് ഇ ഡി സംഘം ബാംഗ്ലൂരില്‍ തിരിച്ചെത്തുന്നത് വരെ കാത്തിരുന്നാല്‍ മതി.
https://www.facebook.com/Malayalivartha