പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതി തിരിച്ചെത്തിയപ്പോള്‍ അറസ്റ്റ്

കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ ശേഷം നാടുവിട്ട പ്രതി വിദേശത്തുനിന്നു നാട്ടിലെത്തിയ ദിവസം അറസ്റ്റിലായി. അയ്മനം മര്യാത്തുരുത്ത് വിനോദ് വില്ലയില്‍ പി.എസ്. പ്രശാന്തിനെയാണു കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. ഇന്‍സ്പെക്ടര്‍ എം.ജെ. അരുണും സംഘവും അറസ്റ്റ് ചെയ്തത്.
വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെയുമായി വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്നറിഞ്ഞത്. ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് കേസെടുത്തു. അതോടെ പ്രതി വിദേശത്തേക്ക് കടന്നു. പ്രതിയെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് നാട്ടില്‍ തിരിച്ചെത്തിയ പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോവിഡ് പരിശോധനയ്ക്കു ശേഷം കോട്ടയത്തെത്തിച്ചു.
പ്രിന്‍സിപ്പല്‍ എസ്.ഐ: ടി. ശ്രീജിത്ത്, എസ്.ഐമാരായ നാരായണന്‍ ഉണ്ണി, രാജേഷ്, സിവില്‍ പോലീസ് ഓഫിസര്‍ വിഷ്ണു വിജയദാസ് എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha