നിനക്കും പ്രസിഡന്‍റാകാന്‍ കഴിയും, പക്ഷേ ഇപ്പോഴല്ല. 35 വയസിനുശേഷം; കൊച്ചുമകളെ കളിപ്പിക്കുന്ന ഡെമോക്രാറ്റിക് വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി കമല ഹാരിസിൻറെ വിഡിയോ സോഷ്യല്‍ മീഡിയയിൽ വൈറൽ

കൊച്ചുമകളെ കളിപ്പിക്കുന്ന ഡെമോക്രാറ്റിക് വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി കമല ഹാരിസിൻറെ വിഡിയോ സോഷ്യല്‍ മീഡിയയിൽ വൈറൽ ആകുകയാണ്. 'നിനക്കും പ്രസിഡന്‍റാകാന്‍ കഴിയും എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. കമല ഹാരിസിന്റെ ബന്ധുവായ മീന ഹാരിസാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
മീന ഹാരിസിന്റെ മകള്‍ അമാരയോട് കമല ഹാരിസ് സംസാരിക്കുന്നതാണ് വിഡിയോ. കമല ഹാരിസിന്റെ മടിയില്‍ മാസ്ക് ധരിച്ചിരിക്കുന്ന അമാര തനിക്കും പ്രസിഡന്‍റാകണമെന്ന ആഗ്രഹം കമല ഹാരിസിനോട് പങ്കുവെക്കുന്നു. നിനക്കും പ്രസിഡന്‍റാകാന്‍ കഴിയും, പക്ഷേ ഇപ്പോഴല്ല. 35 വയസിനുശേഷം പ്രസിഡന്‍റാകാമെന്ന് പെണ്‍കുട്ടിയോട് കമല പറയുന്നതും വിഡിയോയിലുണ്ട്. എന്നാല്‍ തനിക്ക് പ്രസിഡന്‍റും ബഹിരാകാശ യാത്രികയുമാകണമെന്നാണ് പെണ്‍കുട്ടിയുടെ മറുപടി. ഈ സംഭാഷണം ഒരു മണിക്കൂറോളം നീണ്ടുവെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 12 സെക്കന്‍ഡ് മാത്രമാണ് വിഡിയോയുടെ ദൈര്‍ഘ്യം.
https://www.facebook.com/Malayalivartha