തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്കും വോട്ട് ചെയ്യാം......നിദ്ധേശങ്ങൾ ഇങ്ങനെ

തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്കും വോട്ട് ചെയ്യാമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. കൊവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കും. ഇതിനായി വോട്ടെടുപ്പിന് മൂന്ന് ദിവസം മുന്‍പ് അപേക്ഷ നല്‍കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ വ്യക്തമാക്കി. ബാലറ്റ് തപാല്‍ വഴിയോ നേരിട്ടോ ലഭ്യമാക്കും. കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്ക് പിപിഇ കിറ്റ് ധരിച്ചു പോളിങ് ബൂത്തില്‍ നേരിട്ട് വോട്ട് ചെയ്യാന്‍ പറ്റുമോ എന്ന കാര്യം പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു തിരഞ്ഞെടുപ്പ് നടത്തും. മാസ്‌ക്കും ഗ്ലൗസും ഉറപ്പാക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. നേരത്തെ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വിവിധ ഘട്ടങ്ങളില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കമ്മീഷന്‍ പുറത്തിറക്കിയിരുന്നു.
https://www.facebook.com/Malayalivartha