ആദ്യകാല നാടക നടി ചോറ്റാനിക്കര കാരക്കാട്ടുപറമ്പില്‍ രുക്മിണി ദേവിയെ വാടക വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി, സംസ്‌കാരം കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം ഇന്ന് എരുവേലി ശാന്തിതീരം ശ്മശാനത്തില്‍

ആദ്യകാല നാടക നടി ചോറ്റാനിക്കര കാരക്കാട്ടുപറമ്പില്‍ രുക്മിണി ദേവിയെ(75) വാടക വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഇന്നലെ രാവിലെയാണു കടുംഗമംഗലത്തെ വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്ന രുക്മിണി ദേവിയെ ശുചിമുറിയില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടത്.
ഹൃദ്രോഗമുണ്ടായിരുന്നു. . സിപിഎം നാടക വേദിയായ ദേശാഭിമാനി തിയറ്റേഴ്‌സില്‍ ആദ്യ കാലം മുതല്‍ നടിയായ രുക്മിണി ദേവി പിജെ തിയറ്റേഴ്‌സ്, ചങ്ങനാശേരി ഗീത, സൂര്യസോമ, വൈക്കം മാളവിക, കോട്ടയം നാഷനല്‍ തിയറ്റേഴ്‌സ് തുടങ്ങിയ ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ . സംസ്‌കാരം കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം ഇന്ന് എരുവേലി ശാന്തിതീരം ശ്മശാനത്തില്‍. നാടക നടന്‍ പരേതനായ രാജന്‍ പരമാരനാണു ഭര്‍ത്താവ്.
https://www.facebook.com/Malayalivartha